മുംബൈ: സ്ത്രീക്ക് നേരെ കണ്ണിറുക്കി കാണിക്കുന്നത് കുറ്റകരമാണെന്ന് മുംബൈ കോടതി. കൈയില്‍ കടന്നുപിടിക്കുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്യുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കല്‍ ആണെന്നു നിരീക്ഷിച്ച കോടതി പ്രതിയെ ശിക്ഷിക്കാന്‍ വിസമ്മതിച്ചു.
ജീവപര്യന്തത്തില്‍ കുറയാത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും 22 കാരനായ യുവാവിന്റെ ഭാവിയും പ്രായവും കണക്കിലെടുത്ത് കോടതി ശിക്ഷിച്ചില്ല. പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും കോടതി നിരീക്ഷിച്ചു.യുവതി അനുഭവിച്ച മാനസിക പീഡനം അവഗണിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി അയാളുടെ ഭാവി കണക്കാക്കിയാണ് ശിക്ഷാവിധി നടപ്പാക്കാത്തതെന്നും വ്യക്തമാക്കി. 15,000 രൂപയുടെ ബോണ്ടില്‍ വിട്ടയക്കാനാണ് കോടതി ഉത്തരവിട്ടത്. എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
2022 ഏപ്രിലിലാണ് സംഭവം. തെക്കന്‍ മുംബൈയിലെ ബൈക്കുള പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതി പ്രകാരം യുവതി ഒരു പ്രാദേശിക കടയില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ ഓഡര്‍ ചെയ്തു. സാധനങ്ങളുമായി എത്തിയ കടയിലെ ജീവനക്കാരന് യുവതിയോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. വെള്ളം നല്കിയപ്പോള് അയാള്‍ യുവതിയുടെ കയ്യില്‍ സ്പര്‍ശിക്കുകയും കണ്ണിറുക്കി കാണിക്കുകയുമായിരുന്നു.
സാധനങ്ങള്‍ നല്കുമ്പോഴും ഇത് ആവര്‍ത്തിച്ചു. യുവതി ഒച്ചവെച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അബദ്ധത്തില്‍ സ്പര്ശിച്ചതാണെന്നും മോശം ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് പ്രതി കോടയില്‍ വ്യക്തമാക്കിയത്. സംഭവ സമയത്ത് യുവതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.