ലെമൺ റൈസ് (നാരങ്ങ സാദം)
വേഗം കേടാവാത്തതും രുചികരവുമായ വിഭവമാണ് ലെമൺ റൈസ്. കുട്ടികൾക്ക് ലഞ്ചിന്, യാത്ര ചെയ്യുമ്പോഴെല്ലാം കഴിക്കാൻ പറ്റിയ സ്വാദേറിയ വിഭവമാണ് ലെമൺ റൈസ്. ലെമൺ റൈസ് എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
- ചോറ് 2 കപ്പ് (വെള്ള ചോറ് )
- നാരങ്ങ നീര് 2 ടേബിൾ സ്പൂൺ
- പച്ചമുളക് 4 എണ്ണം പിളർന്നത്
- ഇഞ്ചി കൊത്തിയരിഞ്ഞത് കാൽ ടിസ്പൂൺ (optinal)
- വറ്റൽ മുളക് 2 എണ്ണം
- നിലക്കടല , കശുവണ്ടി 1 ടേബിൾ സ്പൂൺ വീതം
- കടല പരിപ്പ്, ഉഴുന്ന് പരിപ്പ് 1 ടിസ്പൂൺ വീതം
- കടുക്, ജീരകം കാൽ ടീ സ്പൂൺ വീതം
- എണ്ണ 1 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
- കായപ്പൊടി 1 നുള്ള് ( optinal)
- ഉപ്പ് ആവശ്യത്തിന്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നിലക്കടലയും, കശുവണ്ടിയും വറുത്ത് മാറ്റുക. അതിന് ശേഷം കടുക്, ജീരകം ഇട്ട് പൊട്ടി കഴിഞ്ഞ ശേഷം കടല പരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവ ഇട്ട് മൂപ്പിക്കുക.
ഇതിലേക്ക് എടുത്തു വച്ചിരുന്ന ഇഞ്ചി, പച്ചമുളക്, വറ്റൽമുളക്, കറിവേപ്പില ഇവയെല്ലാം ഇട്ട് വഴന്നു വരുമ്പോൾ, തീ കുറച്ച് വച്ച് മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ് ചേർത്ത് ഇളക്കുക. പിന്നീട് ഇതിലേയക്ക് നാരങ്ങ നീരും ഒഴിച്ച് ഇളക്കിയ ശേഷം ചോറിട്ട് മിക്സ് ചെയ്യുക. കൂടുതല്‍ ചോറ് വെന്തു പോകാതെ സൂക്ഷിക്കുക. കൂടെ നിലക്കടലയും, കശുവണ്ടിയും ചേർത്തിളക്കി കഴിക്കാം.
തമിഴ് നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ഒരു വെജിറ്റേറിയന്‍ വിഭവമായ ലെമൺ റൈസ് ഇപ്പോൾ മിക്ക കേരളീയ ഭവനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.