കോഴിക്കോട് :വടകര ചോറോട് ദേശീയപാതയില്‍ വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്‌ത വാഹനാപകട കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.
ലീഗല്‍ സർവീസ് അതോറിറ്റിയില്‍ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടി. അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് പോലീസ് ലീഗല്‍ സർവീസ് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിക്ക് നിയമ സഹായം നല്‍കുമെന്ന് ലീഗല്‍ സർവ്വീസ് അതോറിറ്റി അറിയിച്ചു.അപകടത്തിനിടയാക്കിയ വാഹനം ഇപ്പോഴും കാണാമറയത്താണ്. ഇതിനാല്‍ കുട്ടിയുടെ കുടുംബത്തിന് ഇതുവരെ അപകട ഇൻഷൂറൻസ് ലഭിച്ചിട്ടില്ല. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. കുടുംബത്തിൻ്റെ ഈ സ്ഥിതി മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് ചോറോട് രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ മേലേ ചൊവ്വ സ്വദേശി ബേബിയേയും കൊച്ചുമകള്‍ ഒമ്പതുവയസുകാരി ദൃഷാനയെയും അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ ബേബി തല്‍ക്ഷണം മരിച്ചു. ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു. ആറു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് കുട്ടി.
കോമ ഘട്ടത്തിലാണ് കുട്ടിയുള്ളത്. വെള്ള സ്വിഫ്റ്റ് കാറാണ് അപകടത്തിനിടയാക്കിയത്. വടകര ഭാഗത്ത് നിന്നും മാഹി ഭാഗത്തേക്കാണ് കാർ ഓടിച്ച് പോയതെന്ന് അപകടത്തിന് ദ്യക്‌സാക്ഷിയായ ദൃഷാനയുടെ അമ്മ പോലിസിന് മൊഴി നല്‍കിയിരുന്നു.
വടകര പൊലീസിനാണ് ആദ്യ ഘട്ടത്തില്‍ അന്വേഷണ ചുമതലയുണ്ടായിരുന്നത്. നാലു മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നിട്ടും വാഹനം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഹൈക്കോടതിയുടെ ഇടപെട്ട സാഹചര്യത്തില്‍ വൈകാതെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
അന്വേഷണസംഘവുമായി സംസാരിക്കുമെന്നും കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും ഷാഫി പറമ്പില്‍ എംപി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.