ഡല്‍ഹി: ബംഗാള്‍ കത്തിയാല്‍ ദല്‍ഹിയും കത്തുമെന്ന് മമത ബാനര്‍ജിയുടെ ഭീഷണി. കൊല്‍ക്കൊത്തയില്‍ ആര്‍ജി കര് മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രപതി പ്രതികരിച്ചതോടെ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമോ എന്ന ഭീതിയിലാണ് മമത ബാനര്‍ജി നിലവിട്ട് ഭീഷണി മുഴക്കിയത്.
ബംഗാള്‍ കത്തിയാല്‍, അസമും ബീഹാറും ജാര്‍ഖണ്ഡും ഒഡിഷയും ദല്‍ഹിയും കത്തുമെന്നായിരുന്നു മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മമത ബാനര്‍ജിയുടെ വെല്ലുവിളി. ബലാത്സംഗത്തിന് പിന്നിലെ കുറ്റവാളികളെ സംരക്ഷിച്ചുകൊണ്ടുള്ള മമത സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ബംഗാളില്‍ വ്യാപകമായ പ്രതിഷേധം അരങ്ങേറുകയാണ്.അതിനിടയില്‍ മുഖം രക്ഷിയ്ക്കാന്‍ കേസില്‍ ഒന്നാം പ്രതിയായ ആള്‍ക്ക് വധശിക്ഷ നല്കാന് ഗവര്‍ണര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ വസതിക്ക് മുന്‍പാകെ സമരം നടത്താനൊരുങ്ങുകയാണ് മമത ബാനര്‍ജി. എന്നാല്‍ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കപ്പെട്ടതോടെ രക്ഷപ്പെടാനുള്ള വഴി നോക്കുന്നതിന്റെ ഭാഗമാണ് മമതയുടെ ഈ സമരമെന്ന് ബിജെപി ആരോപിക്കുന്നു.
ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് കലാകാരന്മാര് അവരുടെ പുരസ്കാരങ്ങള്‍ തിരിച്ചുകൊടുക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായി. കൊല്‍ക്കൊത്തയില്‍ നടന്ന പ്രകടനങ്ങള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുക വഴി മമത സര്‍ക്കാര്‍ സുപ്രീംകോടതി വിധി ലംഘിച്ചുവെന്നാണ് ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ് പ്രസ്താവിച്ചിരുന്നു.
ഇതോടെ ഗവര്‍ണര്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണത്തിന് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തോ എന്ന ഭീതിയിലാണ് മമത ബാനര്‍ജി. അതാണ് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസ്താവനയിലേക്ക് മമതയെ നയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.