കോഴിക്കോട്: ഊട്ടിയിലേക്ക് കോഴിക്കോട് വഴിയുള്ള ഹ്രസ്വദൂര പാതയായി ഉപയോഗിക്കുന്ന റോഡില്‍ രൂപപ്പെട്ടത് വന്‍ ഗര്‍ത്തം.
ഇതുവഴി വരികയായിരുന്ന ബൈക്ക് യാത്രികനാണ് ഗര്‍ത്തം കണ്ടത്. ബൈക്കില്‍ വരുന്നതിനിടെ കുഴി ശ്രദ്ധയില്‍ പെട്ടതുകൊണ്ട് മാത്രം അപകടത്തില്‍പ്പെടാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.മാവൂര്‍ - കോഴിക്കോട് റൂട്ടില്‍ തെങ്ങിലക്കടവിന് സമീപം മെയിന്‍ റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്. കാര്യമായ കേടുപാടുകളൊന്നുമില്ലാത്ത റോഡിലുണ്ടായ ഗര്‍ത്തം വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇവിടെ മുമ്പ് രൂപപ്പെട്ട കുഴി അധികൃതര്‍ സ്ഥലത്തെത്തി അടച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയില്‍ റോഡില്‍ വെള്ളം കയറിയിരുന്നു. റോഡിന്റെ വശങ്ങളിലുള്ള തണ്ണീര്‍ത്തടങ്ങളിലേക്ക് വെള്ളം ഒഴുക്കുന്നതിന് രണ്ട് വലിയ കാസ്റ്റ് അയണ്‍ പൈപ്പുകള്‍ ഉപയോഗിച്ചുള്ള കള്‍വര്‍ട്ടുകള്‍ സ്ഥാപിച്ചിരുന്നു.
കാലപ്പഴക്കം കൊണ്ട് ഈ പൈപ്പുകളുടെ മുകള്ഭാഗം തകര്‍ന്നതാവാം ഗര്‍ത്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് അധികൃതര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.