കോഴിക്കോട് : യുവതി സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ പെട്ടെന്ന് നിർത്തിയപ്പോള്‍ റോഡില്‍ വീണ് യുവതി മരിച്ചു.
മാവൂർ പാറമ്മല്‍ നെച്ചായിയില് മുഹമ്മദ് ഷാഫിയുടെ (ഖത്തർ) ഭാര്യ റാബിയയാണ് (28) മരിച്ചത്.കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ പെരുമണ്ണ- പൂവാട്ടുപറമ്പ് റോഡില്‍ പെരുമണ്‍ പുറയിലാണ് അപകടം ഉണ്ടായത്. കോട്ടായിത്താഴം സി.എം ഗാർഡൻ പ്രീ സ്കൂളില്‍ അധ്യാപികയായ റാബിയ സഹപ്രവർത്തകയുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് പൂവാട്ടുപറമ്പിലേക്ക് വരുമ്ബോഴാണ് അപകടം. യുവതിയെ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.