ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; ബെംഗളൂരുവിലെ തിരക്കേറിയ റോഡില്‍ കാറിന്‍റെ മുന്നിലേക്ക് ചാടി യുവതി, തട്ടിപ്പിൻ്റെ പുതിയ രീതി,

ബംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടി യുവതി. അപ്രതീക്ഷിതമായി യുവതി കാറിന് മുന്നിലേക്ക് നടന്ന് വന്ന്, വീഴുന്ന സംഭവത്തിന്‍റെ വീഡിയോ കാറിന്‍റെ ഡാഷ്ക്യാമില്‍ പതിഞ്ഞു.

ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. "ഒരു ഡാഷ്ക്യാം വയ്ക്കുക. എപ്പോഴാണ് ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പ്രത്യേകിച്ചും, അത് ഒരു സ്ത്രീയായിരിക്കുമ്പോള്‍. 

എന്തെങ്കിലും സംഭവിച്ചാല്‍, ആളുകള്‍ തല്‍ക്ഷണം അവളുടെ പക്ഷം ചേരും.' എന്ന കുറിപ്പോടെ ഷോണി കപൂര്‍ എന്ന എക്സ് ഉപയോക്താവാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.

കാറിന്‍റെ ഡാഷ്ക്യാം വീഡിയോയില്‍, തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുന്ന ഒരു യുവതിയെ കാണാം. ഇവരെ കണ്ടതും ഡ്രൈവര്‍ കാറിന്‍റെ വേഗം കുറച്ച്‌ റോഡില്‍ നിര്‍ത്തുന്നു. എന്നാല്‍, മുന്നില്‍ കാറ് കണ്ടിട്ടും മാറാതെ നിന്ന യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി വീഴുന്നതായി അഭിനയിക്കുന്നു. ഈ സമയം കാര്‍ ഡ്രൈവര്‍ പോലീസ് പോലീസ് എന്ന് ഉറക്കെ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

 വീണിടത്ത് നിന്നും എഴുന്നേറ്റ യുവതി, ഡ്രൈവറുടെ നിലവിളി കേട്ട് കാറിന്‍റെ ബോണറ്റില്‍ രണ്ട് കൈകള്‍ കൊണ്ടും അടിച്ച ശേഷം എന്തോ പറയുകയും പിന്നാലെ കാറിന് മുന്നില്‍ നിന്ന് തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനായി ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഡ്രൈവറുടെ അമ്പരപ്പ് ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

വീഡിയോ വൈറലായിതന് പിന്നാലെ ഷോണി കപൂര്‍, 'അശോക് നഗർ പോലീസ് സ്റ്റേഷനില്‍ നിന്നും തനിക്ക് ഒരു കോള്‍ ലഭിച്ചെന്നും പെണ്‍കുട്ടിയെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും' കുറിച്ചു. ആഗസ്റ്റ് 28 ന് പങ്കുവച്ച വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

 ഇന്ത്യന്‍ നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ ഡാഷ്ക്യാം നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിരവധി കാഴ്ചക്കാരാണ് എഴുതിയത്. "ഡാഷ്‌ക്യാം ഘടിപ്പിച്ച ഫാക്ടറി ഇന്ത്യയില്‍ വരണം. സീറ്റ് ബെല്‍റ്റ് പോലെ തന്നെ ഇത് ഒരു സുരക്ഷാ ഉപകരണമാണ്" ഒരു കാഴ്ചക്കാരന്‍ എഴുതി. 

"ബെംഗളൂരു റോഡുകളിലെ അപകടകരമായ കൊള്ളക്കാർ. കാറുകള്‍, ബൈക്കുകള്‍ തുടങ്ങിയവ സൂക്ഷിക്കുക. ബംഗളൂരു കൊള്ളപ്പലിശക്കാരുടെയും ക്രിമിനലുകളുടെയും പറുദീസയായി മാറുന്നു. " മറ്റൊരാള്‍ എഴുതി. "ഡാഷ്‌ക്യാം ഏറ്റവും പ്രധാനപ്പെട്ട ആക്‌സസറികളാണ്. നിങ്ങളുടെ കാറില്‍ നിർബന്ധമായും ഉണ്ടായിരിക്കണം," മറ്റൊരാള്‍ അഭിപ്രായപ്പെട്ടു, 

"ഒരാള്‍ റോഡ് ക്രോസ് ചെയ്യാൻ നില്‍ക്കുമ്പോള്‍ അല്ലെങ്കില്‍ റോഡ് ക്രോസിംഗിന്‍റെ നടുവില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ വേഗത കുറയ്ക്കുക. ഇത്തരക്കാരുടെ ഉദ്ദേശം നിങ്ങള്‍ക്കറിയില്ല...." മറ്റൊരു കാഴ്ചക്കാരന്‍ മുന്നറിയിപ്പ് നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !