യുവതിയെയും സുഹൃത്തിനെയും സ്കൂട്ടറില്‍ പിന്തുടര്‍ന്ന് ആക്രമിച്ചു:, കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍ മൂന്നാം പ്രതി ഒളിവിൽ തിരച്ചിൽ,

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവതിയെയും സുഹൃത്തിനെയും സ്കൂട്ടറില്‍ പിന്തുടർന്ന് ആക്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍.

അരുണ്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒളിവില്‍ പോയ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ  ദിവസം വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയും സുഹൃത്തും കരുനാഗപ്പള്ളിയില്‍വച്ച്‌ ആക്രമണത്തിന് ഇരയായത്. സ്കൂട്ടറില്‍ എത്തിയ മൂവർ സംഘം ഇവരെ അസഭ്യം പറഞ്ഞു. 

ഇത് യുവതി ചോദ്യം ചെയ്തതോടെ പ്രകോപിതരായ യുവാക്കള്‍ ബൈക്കിനെ പിന്തുടർന്നു. സ്കൂട്ടർ ബൈക്കിന് കുറുകെയിട്ട് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു. മർദ്ദന ശേഷം പ്രതികള്‍ സ്കൂട്ടറില്‍ രക്ഷപെട്ടു.

യുവതി നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍, അഖില്‍ എന്നീ പ്രതികളെ പിടികൂടിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമൻ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !