ധാക്ക: ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന് ബംഗ്ലാദേശ് നാഷണൽ പാർട്ടി. വിചാരണയ്ക്കായി ഷേഖ് ഹസീനയെ വിട്ടുനൽകണമെന്ന് മുഖ്യപ്രതിപക്ഷ പാർട്ടിയായ ബിഎൻപി ആവശ്യപ്പെട്ടു.
രാജ്യത്തെ വിപ്ലവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഹസീന വിചാരണ നേരിടണമെന്നും ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം അലംഗിർ പറഞ്ഞു.ഷേഖ് ഹസീന ചെയ്ത കുറ്റങ്ങൾ നിസ്സാരമല്ല. നിയമപരമായ വഴിയിലൂടെ ഹസീനയെ ഇന്ത്യ കൈമാറണം. 15 വർഷത്തെ ഹസീനയുടെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തെയും പുരോഗതിയെയും തടസ്സപ്പെടുത്തിയെന്നും മിർസ ഫക്രുൽ ഇസ്ലാം മിർസ പറഞ്ഞു.
വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്നുള്ള ആഭ്യന്തര കലാപം രൂക്ഷമായതോടെയാണ് ഷേഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടിയത്.
അതേ സമയം ബംഗ്ലദേശ് നാഷണൽ പാർട്ടി അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തന സജ്ജമാക്കി. 17 വർഷമായി ഖാലിദ സിയയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു.
രണ്ടുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയുടെ അക്കൗണ്ടുകള്‍ 2007 ഓഗസ്റ്റിലാണ് മരവിപ്പിച്ചത്. ഹസീന സർക്കാർ 2018 ൽ ഖാലിദ സിയയെ 17 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.