കണ്ണൂര്‍: കനത്തമഴയില്‍ വനത്തിനുള്ളില്‍ ഒറ്റപ്പെട്ടു പോയ ആദിവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസില്‍ദാരും സംഘവും.തലശ്ശേരി താലൂക്കില്‍ കോളയാട് വില്ലേജിലെ വനത്തിനുള്ളില്‍ ഒറ്റപ്പട്ടുപോയ പറക്കാട് പ്രദേശത്തെ 40 ഓളം ആദിവാസി കുടുംബങ്ങളിലെ 100 ഓളം അംഗങ്ങളുടെ സുരക്ഷയാണ് തഹസില്‍ദാരും സംഘവും ഉറപ്പാക്കിയത്.
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വഴി വാഹന സൗകര്യമില്ലാത്ത കാട്ടിലൂടെ 6 കിലോമീറ്ററോളം നടന്നാണ് ഇവര്‍ അവിടെ എത്തിയത്.കഴിഞ്ഞ രണ്ടുദിവസമായി തലശ്ശേരി തഹസില്‍ദാര്‍ സി പി മണിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വി രാജേഷ്, കെ രമേശന്, ക്ലര്‍ക്ക്മാരായ പ്രത്വിഷ്, ശരത്ത് എന്നിവരാണ് സുരക്ഷ ഉറപ്പാക്കിയത്. ഇവരുടെ കുടുംബങ്ങള്‍ക്കുള്ള 50 ഭക്ഷ്യക്കിറ്റ് ഇന്ന് വിതരണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.