ദോഡ ഭീകരാക്രമണം: കശ്മീര്‍ ടൈഗേഴ്‌സുമായി ബന്ധമുള്ള നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു, വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം,

ജമ്മുകശ്മീര്‍: കത്വ ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് കരുതുന്ന നാല് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ഉള്‍പ്പെടെ അഞ്ച് സൈനികരെ വധിച്ച ഭീകരരാണ് ഇവര്‍. സൈനിക പട്രോളിങിനിടെയായിരുന്നു ആക്രമണം

പ്രദേശത്ത് തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. ജെയ്‌ഷെ മുഹമ്മദ് സംഘടനയുമായി അടുത്ത് നില്‍ക്കുന്ന കശ്മീര്‍ ടൈഗേഴ്‌സുമായി ബന്ധമുള്ള തീവ്രവാദികളാണ് ഇവര്‍. ഭീകരവാദികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും കത്വ പൊലീസ് പറഞ്ഞു.

ജൂലൈ 15 ന് ദോഡ ജില്ലയിലെ ദേശ വനത്തില്‍ ഒരു പ്രത്യേക സംഘം ഭീകരര്‍ നടത്തിയ മറ്റൊരു ആക്രമണത്തെ തുടര്‍ന്ന് ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 

ജൂണ്‍ 9 ന് ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ഏഴ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ഒമ്പത് യാത്രക്കാരെ റിയാസി ജില്ലയില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ആ ആക്രമണം നടത്തിയ എല്ലാ ഭീകരരും ഒളിവിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !