ഷിംല: ഹിമാചലില്‍ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെയോളമാണ് കാണാതായിട്ടുള്ളത്.
മേഖലയില്‍ കരസേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.ഇതിനിടെ, കേദാർനാഥില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് മേഖലയില്‍ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കരസേന ഊർജ്ജിതമാക്കിയിട്ടുണ്ട്. ദുരന്തത്തില്‍ ആകെ മരണം 15 ആയി. ജമ്മുകശ്മീരിലെ ഗന്ദർബാലിലും മേഘ വിസ്ഫോടനമുണ്ടായി.
ശ്രീനഗർ-ലേഹ് ദേശീയപാത അടച്ചിരിക്കുകയാണ്. 87 റോഡുകളാണ് ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെ അടച്ചിരിക്കുന്നത്. ഇതില്‍ 30 എണ്ണം കുളുവിലും 25 എണ്ണം മണ്ഡിയിലും 14 എണ്ണം ലാഹോളിലും സ്പിതിയിലും 5 എണ്ണം ഷിംലയിലും 7 എണ്ണം കംഗ്രയിലും 2 എണ്ണം കിന്നൌറിലുമാണ്.
മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും കഴിഞ്ഞ അഞ്ച് ദിവസങ്ങളാണ് ഹിമാചലിനെ വലയ്ക്കുകയാണ്. ഓഗസ്റ്റ് 8 വരെ യെല്ലോ അലേർട്ടുള്ള മേഖലയില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.
41 ട്രാൻസ്ഫോമറുകളും 66 കുടിവെള്ള പദ്ധതികളും തകരാറിലായിട്ടുണ്ട്. ഇടവിട്ടുള്ള മഴയാണ് ഹിമാചലില്‍ പെയ്യുന്നത്. ജൂണ്‍ 27നും ഓഗസ്റ്റ് 3നും ഇടയിലായ 663 കോടി രൂപയുടെ നഷ്ടമാണ് മേഖലയില്‍ കണക്കാക്കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.