വോൽവർഹാംട്ടൺ : കഴിഞ്ഞ ജൂലൈ 13 ന് യു കെ യിൽ നിര്യാതയായ കല്ലൂപ്പാറ തുരുത്തിക്കാട് സ്വദേശി ശ്രീ ബില്‍സെന്റ് ഫിലിപ്പിന്റെയും ശ്രീമതി ജെയ്മോള്‍ വര്‍ക്കിയുടെയും മകള്‍ ഹന്ന മേരി ഫിലിപ്പിന്റെ (6) സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 3 ശനിയാഴ്ച്ച.
പനി പിടിപെട്ടതിന തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ഹന്ന മോൾക്ക് ചികിത്സ ആരംഭിച്ചത്. പനി വിട്ടു മാറാത്തതിനെ തുടര്‍ന്ന് ബര്‍മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സയില്‍ തുടരവേയാണ് ഹന്ന വിട വാങ്ങിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.
എട്ട് മാസം മുന്‍പാണ് ഹന്നയും ഇളയ സഹോദന് ആല്‍ബിനും തുരുത്തിക്കാട്ട് നിന്നും പിതാവ് ബില്‍സെന്റിന് ഒപ്പം യു കെ യില്‍ എത്തിയത്. യുകെയിലെ വോൽവർഹാംട്ടണിൽ ആണ് കുടുംബം താമസിച്ചിരുന്നത്. നേഴ്സായ ഹന്നയുടെ അമ്മ ശ്രീമതി ജെയ്മോള്‍ക്ക് സ്വകാര്യ കെയര്‍ ഹോമിലാണ് ജോലി.
സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 3 ശനിയാഴ്ച്ച രാവിലെ 111.30 മണിക്ക് തുരുത്തിക്കാട് മാർത്തോമ്മ പള്ളിയിൽ വച്ച് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.