അഹമ്മദാബാദ്: സൊമാറ്റോയില്‍ ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാനെത്തിയ യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ നഗ്നതാ പ്രദർശനം.
അഹമ്മദാബാദ് സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. അർദ്ധരാത്രിയില്‍ പ്രതീക്ഷിച്ചതിലും വൈകി എത്തിച്ച ഭക്ഷണം വാങ്ങാനായി എത്തിയപ്പോള്‍ ജീവനക്കാരൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.തന്റെ ദുരനുഭവം വിവരിച്ചുകൊണ്ട് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച യുവതിയുടെ പോസ്റ്റ് ഇതിനോടകം ചർച്ചയായി മാറിക്കഴിഞ്ഞു,
ഓഗസ്റ്റ് 28 ന് അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സൊമാറ്റോയില്‍ നിന്നും കോഫി ഓർഡർ ചെയ്ത യുവതിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. പ്രതീക്ഷിച്ചതിലും അരമണിക്കൂർ വൈകിയാണ് ഡെലിവറി ബോയിയുടെ കോളെത്തിയത്. തുടർന്ന് ഭക്ഷണം വാങ്ങാനെത്തിയപ്പോള്‍ യുവാവ് വഷളൻ ചിരിയോടെ വൈകിയതില്‍ ആവർത്തിച്ച് മാപ്പ് ചോദിച്ചു.
ഇതില്‍ അസ്വാഭാവികത തോന്നിയെങ്കിലും യുവതി കാര്യമാക്കിയില്ല. എന്നാല്‍ ഇയാള്‍ തന്റെ കാലില്‍ മുറിവ് പറ്റിയെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് യുവതിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയായിരുന്നു.
തന്റെ ഫോണിലെ ടോർച്ച് ലൈറ്റ് ഇയാള്‍ക്ക് നേരെ തിരിച്ചപ്പോള്‍ അപ്രതീക്ഷിച്ചതമായി ഡെലിവറി ബോയ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവെന്ന് യുവതി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
യുവതി ഉടൻ തന്നെ സംഭവം സൊമാറ്റോയെ അറിയിക്കുകയും മിനിറ്റുകള്‍ക്ക് ശേഷം കമ്പിനിയില്‍ നിന്ന് സംഭവം തിരക്കി കോള്‍ വരികയും ചെയ്തു.
സംഭവത്തില്‍ വിശദമായ അന്വേഷണം ഉറപ്പു നല്‍കിയ അധികൃതർ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ യുവതിയെ വീണ്ടും ബന്ധപ്പെടുകയും ഡെലിവറി ഏജന്റിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായും ഇയാളുടെ ലൈസൻസ് റദ്ദാക്കിയതായും അറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.