ശർക്കര പന്തലിൽ തേന്മഴ ചൊരിഞ്ഞ മലയാളിയുടെ മനസിൽ ആഴ്ന്നിറങ്ങിയ ആ ശബ്ദ​ മാധുരിമ: ഗായിക കോമള കടന്നു പോയി, ആരുമറിയാതെ

ചെന്നൈ: സിനിമയിലും നാടകത്തിലുമായി മലയാളിക്ക് ഒരുപിടി അനശ്വര ​ഗാനങ്ങൾ സമ്മാനിച്ച പ്രസിദ്ധ പിന്നണി ​ഗായിക എപി കോമള ആരുമറിയാതെ കടന്നു പോയി. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അനു​ഗ്രഹീത ​ഗായിക ചെന്നൈയിൽ അന്തരിച്ചത്

 പ്രശസ്ത ​ഗാന നിരൂപകൻ രവി മേനോൻ അവരുടെ മരണത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടപ്പോഴാണ് പലരും വിവരം അറിഞ്ഞത്.

ഏപ്രിൽ 26നാണ് അവർ മരണത്തിനു കീഴടങ്ങിയത്. 89 വയസായിരുന്നു. ആന്ധ്ര സ്വദേശിയായ കോമള 1940കളിലാണ് ചെന്നൈയിലേക്ക് മാതാപിതാക്കൾക്കൊപ്പം കുടിയേറിയത്. പിന്നീട് വർഷങ്ങളായി ചെന്നൈ മടിപ്പാക്കത്തായിരുന്നു താമസം.

ശർക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാര'- എന്ന ഒരൊറ്റ നാടക ​ഗാനം മതി മലയാളിയുടെ മനസിൽ ആഴ്ന്നിറങ്ങിയ ആ ശബ്ദ​ മാധുരിയുടെ മഹത്വം അറിയാൻ. 'കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കു പൊന്തിയ നേരത്ത്'

 (ആദ്യ കിരണങ്ങൾ), 'വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ' (കുട്ടിക്കുപ്പായം) തുടങ്ങിയ ​ഗാനങ്ങളും പല തലമുറ പാടി വരുന്നു. നാടകത്തിൽ കെപിഎസി സുലോചന പാടിയ ​ഗാനങ്ങളാണ് പിൽക്കാലത്ത് കോമള റെക്കോർഡിങിൽ ആലപിച്ചത്.

പുതിയ ആകാശം പുതിയ ഭൂമിയിലെ 'ചാഞ്ചാടുണ്ണി ചെരിഞ്ഞാട്', മൂലധനത്തിലെ 'ഓണപ്പൂവിളിയിൽ ഊഞ്ഞാൽപ്പാട്ടുകളിൽ', 'വാർമഴവില്ലിന്റെ മാല കോർത്തു', കാക്കപ്പൊന്നിലെ 'മുത്തേ വാ മണിമുത്തം താ', ഡോക്ടറിലെ 'സർക്കാല കന്യകേ', സമർപ്പണത്തിലെ 'കാറ്റേ നല്ല കാറ്റേ' തുടങ്ങിയ ​ഗാനങ്ങളും ശ്രദ്ധേയം.

സിനിമയിൽ കോമള പാടിയ പാട്ടുകളുടെ എണ്ണം കുറവാണ്. എന്നാൽ രണ്ട് ദശകത്തോളം അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ബാബുരാജ്, രാഘവൻ മാസ്റ്റര്‍, ബ്രദർ ലക്ഷ്മണൻ അടക്കമുള്ളവർ അവരുടെ ശബ്ദത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയ സം​ഗീത സംവിധായകരാണ്.

1973ൽ പുറത്തു വന്ന തനിനിറമെന്ന ചിത്രത്തിലാണ് കോമള അവസാനമായി പാടിയത്. പിന്നീട് അവർ ആകാശവാണിയിലെ ഔദ്യോ​ഗിക തിരക്കുകളിൽ മുഴുകുകയായിരുന്നു. അവിവാഹിതയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !