പാരിസ്: ഒളിംപിക്സില്‍ സ്വപ്ന തുല്യ കുതിപ്പ് തുടര്‍ന്നു ഇന്ത്യയുടെ അഭിമാനം മനു ഭാകര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്സഡ് ടീം ഇനത്തിലും വെങ്കല നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രമെഴുതിയ മനു ഹാട്രിക്ക് മെഡല്‍ നേട്ടത്തിന് അരികില്‍.
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഫൈനലിലേക്ക് മുന്നേറി. രണ്ടാം സ്ഥാനത്തെത്തിയാണ് താരം മറ്റൊരു മെഡല്‍ നേട്ടത്തിന്റെ വക്കില്‍ നില്ക്കുന്നു. നാളെ ഉച്ചയ്ക്ക് 1.00 മണിക്കാണ് ഫൈനല്‍ പോരാട്ടംപ്രിസിഷനില് 97, 98, 99 പോയിന്റുകളും റാപിഡില്‍ 100, 98, 98 പോയിന്റുകളും നേടിയാണ് താരത്തിന്റെ മുന്നേറ്റം. ആകെ 590 പോയിന്റുകളാണ് താരം വെടിവച്ചിട്ടത്.
ഒറ്റ ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടിങ് താരം തുടങ്ങിയ നേട്ടങ്ങള്‍ നേരത്തെ സ്വന്തമാക്കിയ മനു ഒരു ഒളിംപിക്സില്‍ ഹാട്രിക്ക് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാനുള്ള തയ്യാറെടുപ്പിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.