കൊച്ചി : മുല്ലപെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി RED ALERT MARCH സംഘടിപ്പിക്കുമെന്ന് എസ്‌ഡിപിഐ മുല്ലപെരിയാർ സമര സമിതി ചെയർമാൻ അലോഷ്യസ് കൊള്ളന്നൂർ വ്യക്തമാക്കി.
50 വർഷം മാത്രം ആയുസുള്ള ഒരു ഡാം 128 വർഷം പൂർത്തിയായിട്ടും ഒരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ നിലനിൽക്കാൻ അനുവദിക്കുന്നത് അഞ്ചു ജില്ലകളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവന് ഭീഷണിയാണ്.എന്നാൽ കേവല വാചലതക്കപ്പുറം ഇടതു വലതു രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ അപകടകരമായ നിസ്സംഗത പാലിക്കുകയാണ്. മുല്ലപെരിയാർ ഡീ കമ്മീഷൻ ചെയ്തു കൊണ്ട് മാത്രമേ ഈ വിഷയത്തിൽ പരിഹാരം കാണാൻ കഴിയൂ എന്ന ബോധ്യം ഉണ്ടായിട്ടും സർക്കാർ ഈ വിഷയത്തിൽ മെല്ലെ പോക്ക് തുടരുകയാണ്.
ഇതിലും പ്രതിഷേധിച്ചു കൊണ്ട് എസ്‌ഡിപിഐ മുല്ലപെരിയാർ ഡീ കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 15- മുതൽ ഒക്ടോബർ 03 വരേ നീണ്ടു നിൽക്കുന്ന പ്രചാരണ കാമ്പയിനും സെപ്റ്റംബർ 18 മുതൽ മുല്ലപെരിയാറിന്റെ സമീപത്തുള്ള ചപ്പാത്തിൽ നിന്ന് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തി കലക്ടറേറ്റിന് മുന്നിൽ സമാപിക്കുന്ന വലിയ RED ALERT MARCH പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.
കാമ്പയിൻ ഭാഗമായി RED ALERT സെമിനാർ, മണ്ഡലങ്ങളിൽ RED ALERT സമ്മേളനം, ബ്രാഞ്ച് തലങ്ങളിൽ ഒപ്പ് ശേഖരണം, ഗൃഹ സമ്പർക്ക കാമ്പയിൻ, നാടകം, ജനപ്രതിനിധികൾക്ക് നിവേദനം, ദുരന്തങ്ങളിലെ ഇരകളുടെ സംഗമം, മുൻകരുതൽ പരിശീലനം, ജനപ്രതിനിധികളുടെ ഉപവാസം എന്നിവ സംഘടിപ്പിക്കും.
പരിപാടിയുടെ വിജയത്തിനായി അലോഷ്യസ് കൊള്ളന്നൂർ ചെയർമാനും ഷമീർ മഞ്ഞാലി വൈസ് ചെയർമാനും അജ്മൽ കെ മുജീബ് ജനറൽ കൺവീനറുമായ 21 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാകുമ്പോൾ ജനഹിതം മനസ്സിലാക്കി സമരരംഗത്തിറങ്ങാൻ എസ്‌ഡിപിഐ നിർബന്ധിതമായ സാഹചര്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്,അദ്ദേഹം കൂട്ടിച്ചേർത്തു
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്
ഷമീർ മഞ്ഞാലി ,അജ്മൽ കെ മുജീബ് ,അലോഷ്യസ് കൊള്ളന്നൂർ,നിമ്മി നൗഷാദ്
(മീഡിയ ഇൻചാർജ് )
6238220077
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.