എറണാകുളം: ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയില്‍ മുൻ കോണ്‍ഗ്രസ് നേതാവായ അഡ്വ. വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് കോടതി തടഞ്ഞു.
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ചന്ദ്രശേഖരന്റെ അറസ്റ്റ് തടഞ്ഞത്. സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. ചന്ദ്രശേഖരൻ കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന ചന്ദ്രശേഖരനെതിരെ കേസെടുത്തത്. പരാതിയെ തുടർന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയും കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ചന്ദ്രശേഖരൻ രാജിവച്ചിരുന്നു.
സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാജിവയ്‌ക്കുന്നുവെന്ന് ചന്ദ്രശേഖരൻ അറിയിച്ചിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ലക്ഷ്യമിട്ട് തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ചുവെന്നാണ് നടിയുടെ പരാതി.
ശുദ്ധരില്‍ ശുദ്ധൻ എന്ന സിനിമയുടെ ലൊക്കേഷൻ കാണാനെന്ന പേരില്‍ കൊച്ചിയിലെത്തിച്ച ശേഷം മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തി ഇയാള്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു എന്നാണ് നടി വെളിപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.