മൂന്ന് വന്ദേ ഭാരത് എക്സ്പ്രസുകള്‍ കൂടി ട്രാക്കിലേക്ക്: പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ്‌ഓഫ് ചെയ്യും,

ചെന്നൈ: മൂന്ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസുകള്‍കൂടി ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ചെന്നൈയില്‍ നടക്കുന്ന ഔദ്യോഗിക ഉദ്‌ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും.

ഇതില്‍ രണ്ട് ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേയ്‌ക്ക് വേണ്ടിയാണ് സർവീസ് നടത്തുക.ചെന്നൈ എഗ്മോർ-നാഗർകോവില്‍, മധുരൈ-ബെംഗളൂരു കന്റോണ്‍മെന്റ്, മീററ്റ്-ലഖ്‌നൗ റൂട്ടുകളിലാണ് പുതിയ ട്രെയിനുകള്‍ സർവീസ് നടത്തുന്നത്. 

ഡോ എംജിആർ ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലും ദക്ഷിണ റെയില്‍വേ സോണിലെ മധുര ജംഗ്ഷനിലുമാണ് ഉദ്‌ഘാടന ചടങ്ങുകള്‍ നടക്കുക. സെപ്തംബർ രണ്ടിന് പുതിയ സർവീസുകള്‍ പ്രവർത്തനം ആരംഭിക്കും.

ചെന്നൈ എഗ്മോർ-നാഗർകോവില്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും സർവീസ് നടത്തും. അതേസമയം, മധുര-ബെംഗളൂരു കൻ്റോണ്‍മെൻ്റ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും പ്രവർത്തിക്കും. 

നിലവില്‍ ആറ് വന്ദേ ഭാരത് ട്രെയിനുകള്‍ ദക്ഷിണ റയില്‍വേയ്‌ക്കുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ സർവീസ് നടത്തുന്നതും ദക്ഷിണ റെയില്‍വേയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !