സംസാരത്തിനിടയിലെ തർക്കം: വെടിവെയ്പ്പിൽ അവസനിച്ചു, വയറിന് വെടിയേറ്റ അര്‍ദ്ധ സഹോദരന്‍ ആശുപത്രിയില്‍; പ്രതി പൊലീസ് കസ്റ്റഡിയില്‍,

സംസാരത്തിനിടയിലെ തർക്കം: വെടിവെയ്പ്പിൽ അവസനിച്ചു, വയറിന് വെടിയേറ്റ അര്‍ദ്ധ സഹോദരന്‍ ആശുപത്രിയില്‍; പ്രതി പൊലീസ് കസ്റ്റഡിയില്‍,

കൊച്ചി: മൂവാറ്റുപുഴയില്‍ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെയ്പ്പ്. കടാതിമംഗലത്ത് വീട്ടില്‍ നവീന് വെടിയേറ്റു. അര്‍ദ്ധ സഹോദരന്‍ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മില്‍ പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുപിതനായ കിഷോര്‍ നവീന് നേരെ നിറയൊഴിക്കുകയായിരുന്നു. ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തതെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.

വയറിന് വെടിയേറ്റ നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !