കൊച്ചി: മുഖ്യമന്ത്രിയും മകള് വീണയുമുൾപ്പെട്ട മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജികളിൽ വാദം പൂര്ത്തിയായതോടെ ഹൈക്കോടതി വിധിപറയാനായി മാറ്റി.
കോണ്ഗ്രസ് എം.എല്.എ മാത്യൂ കുഴല്നാടനും കളമശേരി സ്വദേശി ഗിരീഷ് ബാബുവും നല്കിയ റിവിഷൻ ഹരജികളില്ല ഇ.ഡി അന്വേഷണം ചോദ്യംചെയ്ത് സി.എം.ആർ.എൽ നല്കിയ ഹർജിയിലുമാണ് വാദം പൂര്ത്തിയായത്.സി.എം.ആർ.എൽ ഇടപാടിലിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള് വീണയ്ക്കും എതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരേയാണ് കുഴല്നാടൻ ഹർജി നല്കിയത്.
ഹർജിയിലെ ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം വിജിലൻസ് കോടതി ഹർജി തള്ളിയത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.
സി.എം.ആർഎൽ ഇടപാടിൽ അഴിമതിയാരോപിച്ച് ഗിരീഷ് ബാബു നല്കിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് തള്ളിയത്. കേസിനിടെ ഗിരീഷ് ബാബു മരണപ്പെട്ടതിനാൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് വാദം
പൂര്ത്തിയാക്കിയത്. മാസപ്പടി കേസിൽ സെറ്റില്മെന്റ് ബോർഡിന്റെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഇ.ഡി അന്വേഷണം ചോദ്യംചെയ്ത് സി.എം.ആർ.എൽ നല്കിയ ഹർജിയാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയ മറ്റൊന്ന്.
സി.എം.ആർ.എല്ലിനെതിരേ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പിനിക്കടക്കം ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കിയതടക്കമുള്ള സംഭവുമായി ബന്ധപ്പെട്ട് കമ്പിനി ആക്‌ട് പ്രകാരമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നത്.
അതിനാല് എസ്.എഫ്.ഐ.ഒയുടെ അന്വേഷണം നടക്കുമ്പോൾ തന്നെ തങ്ങൾക്കും അന്വേഷണം നടത്താമെന്നുമാണ് ഇ.ഡിയുടെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.