ചെന്നൈ: സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച ആണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസംതോറും 1,000 രൂപവീതം നല്കുന്ന 'തമിഴ് പുതല്‍വന്‍' പദ്ധതി മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഉദ്ഘാടനം ചെയ്തു.
ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് ആവിഷ്കരിച്ച 'പുതുമൈ പെണ്' പദ്ധതിയുടെ മാതൃക പിന്തുടര്ന്നാണ് ആണ്കുട്ടികള്ക്കുവേണ്ടി 'തമിഴ് പുതല്‍വന്‍' പദ്ധതി ആവിഷ്കരിച്ചത്. 3.28 ലക്ഷം കുട്ടികള്‍ക്ക് ഈ പദ്ധതി പ്രയോജനം ചെയ്യും.ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികളെ പ്രാ്പതരാക്കുകയും പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണ് 'തമിഴ് പുതല്‍വന്‍', 'പുതുമൈ പെണ്' പദ്ധതികള്‍ തുടങ്ങിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളില്‍ ആറുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിച്ച ആണ്‍കുട്ടികള്‍ അംഗീകൃതസ്ഥാപനങ്ങളില്‍ ബിരുദത്തിനോ പ്രൊഫഷണല്‍ കോഴ്സുകള്ക്കോ ചേരുമ്പോഴാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
പഠനച്ചെലവിലേക്കായി കുട്ടികളുടെ അക്കൗണ്ടില്‍ പ്രതിമാസം ആയിരം രൂപവീതം ലഭിക്കും. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2022-ല്‍ തുടങ്ങിയ 'പുതുമൈ പെണ്' പദ്ധതിയുടെ വിജയമാണ് ആണ്‍കുട്ടികള്‍ക്കുവേണ്ടിയും സമാനപദ്ധതി തുടങ്ങാനുള്ള പ്രേരണ. സര്‍ക്കാര്‍ സ്കൂളുകളില്‍ ആറുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിച്ച പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനു ചേരുമ്പോള്‍ പ്രതിമാസം 1,000 രൂപ ലഭിക്കുന്നതാണ് '
പുതുമൈ പെണ്' പദ്ധതി. കഴിഞ്ഞവര്‍ഷം 2.09 ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു. ഈവര്‍ഷം 64,231 പേര് കൂടി പദ്ധതിയുടെ ഭാഗമായി. 371.77 കോടി രുപ ഇതിനായി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.