വാട്ടർഫോർഡ്: വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാം വർഷ "സൗത്ത് ഈസ്റ്റ് കാർണിവൽ 2024" ആഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 7 ന് തുടക്കമാകും. വാട്ടർഫോർഡ് വൈക്കിങ്സ് കോംപ്ലക്സിലാണ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
കാർണിവെല്ലിന്റെ ഔപചാരികമായ ഉദ്‌ഘാടനം രാവിലെ 12 നു രാഷ്ട്രീയ സാംസ്‌കാരിക നായികർ നിർവഹിക്കും,.രാവിലെ 9 മുതൽ രാത്രി 9 വരെയാണ് വിവിധ കലാകായിക ഇനങ്ങളാൽ സമ്പന്നമായ ഈ കർണിവൽ അരങ്ങേറുന്നത്.
വടം വലി, മെഗാ തിരുവാതിര, ചെണ്ടമേളം, മ്യൂസിക് ബാൻഡുകൾ, സിനിമാറ്റിക് ഡാൻസുകൾ തുടങ്ങി വിവിധ ഇനങ്ങളിൽ വിവിധ പ്രദേശങ്ങളെ പ്രധിനിധീകരിച്ചെത്തുന്ന താരങ്ങളാണ് പങ്കെടുക്കുക.
ഭക്ഷണ പ്രേമികൾക്ക് ഇന്ത്യൻ,അറബിക്, ഐറിഷ് വിഭവങ്ങളുടെ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാനും ഈ കാർണിവലിൽ അവസരമുണ്ടാകും. ഇതിനായി പ്രത്യേക ഭക്ഷണ കൗണ്ടറുകൾ അന്നേ ദിവസം നിങ്ങൾക്കായി ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ കുട്ടികൾക്കായി കിഡ്സ് റൈടുകൾ, മാജിക്, ബൗണ്സി കാസിലുകൾ ഫേസ് പെയിന്റ് കൂടാതെ വിവിധ കായിക മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആസ്വദിക്കാൻ കഴിയും വിധമാണ് വൈകിങ്സ്, സൗത്ത് ഈസ്റ്റ് കാർണിവൽ ഒരുക്കുന
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.