അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി വിനേഷിന്റെ അപ്പീൽ തള്ളി.. മെഡൽ ഇല്ല "

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ തള്ളിയ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ തീരുമാനത്തില്‍ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ.

പാരീസ് ഒളിമ്പിക് ഗെയിംസില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ പങ്കിടണമെന്ന വിനേഷിന്റെ അപേക്ഷ നിരസിച്ച തീരുമാനം, വിനേഷിനും പ്രത്യേകിച്ച് കായിക സമൂഹത്തിനും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണെന്ന് ഉഷ പറഞ്ഞു.

100 ഗ്രാമിന്റെ നാമമാത്രമായ വ്യത്യാസവും അതിനെത്തുടര്‍ന്നുള്ള അനന്തരഫലങ്ങളും വിനേഷിന്റെ കരിയറിന്റെ കാര്യത്തില്‍ മാത്രമല്ല, അവ്യക്തമായ നിയമങ്ങളെക്കുറിച്ചും അവയുടെ വ്യാഖ്യാനത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

തുടര്‍ന്നുള്ള നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ സഹായങ്ങളും വിനേഷിന് നല്‍കുമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !