വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; 3 മലയാളികള്‍ക്ക് രാജ്യത്തിൻ്റെ അംഗീകാരം,

ദില്ലി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.മൂന്ന് മലയാളികളാണ് പൊലീസിന് മെഡലിന് അർഹരായത്.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസിന് മെഡലിന് എസ്പിജിയില്‍ നിന്ന് മലയാളിയും അർഹനായി. കാബിനറ്റ് സെക്രട്ടറിയേറ്റില്‍ ജിഎസ്‌ഒ പ്രദീപ് കുമാർ ശ്രീനിവാസാനാണ് പൊലീസിന് മെഡലിന് ആർഹനായത്. തിരുവനന്തപുരം കവലൂർ സ്വദേശിയാണ് പ്രദീപ് കുമാർ. 

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി പൊലീസിന് മെഡലിന് സിബിഐയില്‍ നിന്ന് മലയാളി ഉദ്യോഗസ്ഥനും ആർഹനായി. നിലവില്‍ സിബിഐ എസ് പിയായി സേവനം അനുഷ്ഠിക്കുന്ന കെ പ്രദീപ് കുമാറിനാണ് അംഗീകാരം . ജമ്മുവിലെ സിബിഐ യൂണിറ്റിലാണ് ജോലി ചെയ്യുന്നത്.

 അതേസമയം, ദില്ലി പൊലീസ് എസ് ഐ ഷാജഹാൻ എസ് വിശിഷ്‍ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായി. തിരുവനന്തപുരം കോവളം സ്വദേശിയായ ഷാജഹാൻ 1987 ലാണ് ദില്ലി പൊലീസില്‍ ചേർന്നത്. ദില്ലി പൊലീസില്‍ ലൈസൻസിംഗ് യൂണിറ്റിലാണ് ഷാജഹാന്‍റെ നിലവിലെ പോസ്റ്റിംഗ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !