ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയത്തില്‍ മാറ്റംവന്നിട്ടുണ്ടെന്ന് മുന്‍കേന്ദ്രമന്ത്രിയും അമേഠിയിലെ എം.പിയുമായിരുന്ന സ്മൃതി ഇറാനി. അദ്ദേഹം വിജയിച്ചുവെന്ന് സ്വയം കരുതുന്നു.
ജാതി രാഷ്ട്രീയം മുതല്‍ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങള്‍ വരെ അദ്ദേഹം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നും സ്മൃതി ഇറാനി ഒരു അഭിമുഖത്തില്‍ പറഞ്ഞു.ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാര്‍ലമെന്റില്‍ വെള്ള ടീ ഷര്‍ട്ട് ധരിക്കുമ്പോഴും യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുക എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടാന്‍ കരുതിക്കൂട്ടിയുടെ നീക്കങ്ങള്‍ അദ്ദേഹം നടത്തുന്നുവെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
നല്ലതോ മോശമോ അപക്വമോ ആവട്ടെ, അദ്ദേഹത്തിന്റെ പ്രവൃത്തികളെ വിലകുറച്ച് കാണാന്‍ പാടില്ല. അത് വ്യത്യസ്തമായ രാഷ്ട്രീയത്തെ പ്രതിനിധാനംചെയ്യുന്നു. രാഹുല്‍ഗാന്ധി നടത്തിയ ക്ഷേത്രദര്‍ശനങ്ങളില്‍നിന്ന് അദ്ദേഹത്തിന് യാതൊരു ഗുണവുമുണ്ടായില്ല.
അത് തമാശയായി മാറി. ചിലര്‍ അത് കാപട്യമാണെന്ന് കരുതി. ഇത് ഫലിക്കാതെ വന്നതോടെ ജാതി രാഷ്ട്രീയത്തിലേക്ക് മാറിയെന്നും അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.