അയർലൻഡിന്റെ മനോഹാരിതയും, പ്രകൃതി രമണീയതയും പശ്ചാത്തലമാക്കിക്കൊണ്ട്, ജീവിതയാഥാർഥ്യങ്ങളിലേക്ക് മിഴി തുറക്കുന്ന "അർമ്മാദം " എന്ന ഷോർട്ട് ഫിലിം യൂട്യൂബിൽ തരംഗമാകുകയാണ്.
സൗഹൃദ കൂട്ടായ്മകളിലെ ആർമ്മാദങ്ങൾക്കിടയിൽ നാം ഓരോരുത്തരും കാണാതെ പോകുന്ന സ്വജീവിതത്തിലെ വലിയ നഷ്ട്ടങ്ങളിലേക്കുള്ള ചൂണ്ടുപലകയായി മാറുകയാണ് ഈ കൊച്ചു സിനിമ.അയർലണ്ടിലെ കലാപ്രേമികളായ മലയാളികൾക്കിടയിൽ സുപരിചിതനായ സുനിൽ (Co. Carlow) നിർമ്മിച്ച "അർമ്മാദം" ഏറെ പ്രശസ്തമായ "നാടൻ ചായ" എന്ന യൂട്യൂബ് ചാനലിലൂടെ, ജൂലൈ 27-)0 തിയ്യതിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
അയർലണ്ടിൽ നിന്നും ആസ്‌ത്രേലിയായിലേക്ക് പ്രവാസജീവിതം പറിച്ചുനടാൻ ഒരുങ്ങുന്ന ടെനൻസ് മാതുപ്പുറമാണ് അർമ്മാദത്തിൽ നായക വേഷത്തിൽ എത്തിയിരിക്കുന്നത്. Carlow, Bunclody എന്നിവിടങ്ങളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളിലെ കലാകാരന്മാരുടെയും, കലാകാരികളുടെയും കലാമികവിനെ ഏകോപിപ്പിച്ചുകൊണ്ട്, അർമ്മാദത്തെ ഒരു മികച്ച ദൃശ്യാനുഭവമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് Director ജിബിൻ എം ജോണിന്റെ (Bunclody) സംവിധാന മികവിന് നൽകിയേ തീരൂ. ശ്രീ. മനു മാത്യു ഒരുക്കിയ ശക്തമായ തിരക്കഥ ഈ ഷോർട്ട് ഫിലിമിനെ പ്രേക്ഷക മനസ്സിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ട്.
അയർലണ്ടിന്റെ മനോഹരമായ വിഷ്വലുകകൾ ഒട്ടും തനിമ ചോരാതെ പകർത്തിയ ക്യാമറയോടൊപ്പം, സാങ്കേതിക വിഭാഗവും സിനിമയ്ക്ക് നൽകിയ മികച്ച പിന്തുണ എടുത്തു പറയേണ്ടത് തന്നെയാണ്.
അർമ്മാദം എന്ന തങ്ങളുടെ ചെറിയ കലാസൃഷ്ടിയെ അകമഴിഞ്ഞ പിന്തുണ നൽകി വൻ വിജയമാക്കുമെന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുമെന്നും ഇതിന്റെ അണിയറപ്രവർത്തകർ പ്രതീക്ഷിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.