പത്താംക്ലാസുകാർക്ക് നിരവധി തൊഴിൽ അവസരങ്ങളുമായി കേന്ദ്ര സർക്കാർ

Central government with many job opportunities for 10th class students:തൊഴിൽ തേടുന്നവർക്ക് കേന്ദ്ര സർക്കാർ ജോലി ലഭിക്കാൻ അവസരമൊരുക്കി മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (നോൺ ടെക്‌നിക്കൽ) പോസ്റ്റിലേക്കും ഹവിൽദാർ പോസ്റ്റിലേക്കും നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന കേന്ദ്രസർക്കാർ ഓഫീസുകളിലാണ് മൾട്ടി ടാസ്കിങ് സ്റ്റാഫിന്റെ നിയമനം. 

ഇതോടൊപ്പം നിയമനം നടക്കുന്ന ഹവിൽദാർ പോസ്റ്റിലേക്ക് നിയമിക്കപ്പെടുന്നവർ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള പരോക്ഷ നികുതി കസ്റ്റംസ്, ബോർഡിന്റെയും സെൻട്രൽ ബ്യുറോ ഓഫ് നാർക്കോട്ടിക്‌സിന്റെയും വിവിധ ഓഫീസുകളിൽ ജോലി ചെയ്യേണ്ടിവരും. 

അപേക്ഷകർക്ക് താല്പര്യമുള്ള സ്ഥലങ്ങളിൽ നിയമത്തിന് ഓപ്ഷൻ നൽകാൻ അപേക്ഷയിൽ അവസരമുണ്ട് . ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം നിലവിൽ വന്ന ലെവൽ 1 ശമ്പളനിരക്കിലുള്ള ഗ്രൂപ്പ് സി തസ്തികകളാണ് ഇവ രണ്ടും. തുടക്കത്തിൽ പതിനെട്ടായിരം രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കുന്ന ഈ തസ്തികകൾക്കു പ്രാരംഭ ശമ്പളം മുപ്പതിനായിരം രൂപയിൽ അധികം ലഭിക്കും. 

ജോലി ചെയ്യുന്ന സ്ഥലത്തിൻറെ അടിസ്ഥാനത്തിൽ ശമ്പളത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. എം ടി എസ് നിയമനത്തിന് 6144 ഒഴിവുകളും ഹവിൽദാർ തസ്തികയിലേക്ക് 3439 ഒഴിവുകളും ആണുള്ളത്. അപേക്ഷ എങ്ങനെ സമർപ്പിക്കാം? ssc.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. 

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഈ പുതിയ വെബ്സൈറ്റിൽ ഒറ്റ തവണ രജിസ്‌ട്രേഷൻ ചെയ്തു ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വേണം അപേക്ഷിക്കാൻ. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് പോസ്റ്റിലേക്ക് 18 വയസ്സ് മുതൽ 25 വയസ്സ് വരെയും ഹവിൽദാർ പോസ്റ്റിലേക്ക് 18 വയസ്സ് മുതൽ 27 വയസ്സ് വരെയും പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

അപേക്ഷയിൽ രേഖപ്പെടുത്തുന്ന ജനന തിയതി, എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ തീയതി ആയിരിക്കണം. 1.8.2024 അടിസ്ഥാനപ്പെടുത്തിയാണ് അപേക്ഷകരുടെ പ്രായം കണക്കിലാക്കുന്നത്. പട്ടികജാതി ,പട്ടികവർഗ്ഗം, ഭിന്നശേഷി, ഒ ബി സി, വിമുക്ത ഭടന്മാർ തുടങ്ങിയ വിഭാഗങ്ങൾക്ക് നിയമാനുസൃത സംവരണവും ഉയർന്ന പ്രായപരിധിയിൽ ഇളവും ഉണ്ടായിരിക്കും. അപേക്ഷയിൽ രേഖകൾ സമർപ്പിക്കേണ്ടതില്ല. 

ബന്ധപ്പെട്ട ഓഫീസുകളിൽ നിയമന സമയത്ത് ഹാജരാക്കിയാൽ മതിയാകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 03-08-2024 രാത്രി 11 മണി വരെയാണ്. 4-8-2024 രാത്രി 11മണി വരെ ഫീസ് അടയ്ക്കാൻ അവസരം ഉണ്ട് . 

1-8-2024 നു മുമ്പ് യോഗ്യത പരീക്ഷയായ പത്താം ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷയിൽ നിശ്ചിത അളവിലുള്ള ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. ഫോട്ടോ, വെബ്സൈറ്റിൽ ലഭ്യമായ കാപ്ച്വർ സൗകര്യം ഉപയോഗിച്ച് വേണം അപ്‌ലോഡ് ചെയ്യാൻ. ആറ് സെൻറീമീറ്റർ വീതിയും രണ്ടു സെൻറീമീറ്റർ ഉയരവും 10 മുതൽ 20 

കെ ബി വരെ സൈസുമുള്ള ഒപ്പാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നൂറു രൂപയാണ് അപേക്ഷാ ഫീസ് . വനിതകൾ , പട്ടികജാതിക്കാർ ,പട്ടികവർഗ്ഗം ,വിമുക്തഭടന്മാർ ,ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്ക് ഫീസ് ഇല്ല. അപേക്ഷയിൽ വരാവുന്ന തെറ്റുകൾ തിരുത്താൻ 16.8.2014 നും 17.8.2014 എന്നീ ദിവസങ്ങളിൽ സൗകര്യമുണ്ടാകും. 

തിരുത്തൽ നടത്താൻ പ്രത്യേക ഫീസ് അടയ്ക്കണം . പരീക്ഷ എങ്ങനെ? മത്സരപരീക്ഷ ഒക്ടോബർ/ നവംബർ മാസങ്ങളിൽ നടക്കും. എംടിഎസ് തസ്തികക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ മാത്രമായിരിക്കും ഉണ്ടാവുക. ഹവിൽദാർ തസ്തികക്ക് ഇതു കൂടാതെ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് , ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് എന്നീ ടെസ്‌റ്റുകളും ഉണ്ടായിരിക്കും. 

ഹവിൽദാർ തസ്തികക്ക് യോഗ്യത നേടാനുള്ള ശാരീരിക അളവുകൾ കമ്മീഷൻ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഹിന്ദിയും ഇംഗ്ലീഷും മലയാളവുമടക്കം 15 ഭാഷകളിൽ നടത്തപ്പെടും. പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന ഭാഷയുടെ ഓപ്ഷൻ അപേക്ഷയിൽ രേഖപ്പെടുത്താം. 

പരീക്ഷ മൾട്ടിപ്പിൾ ചോയ് സ് ഒബ്‌ജക്റ്റീവ് ടൈപ്പ് ആയിരിക്കും. രണ്ട് സെഷൻ ആയിട്ടാണ് പരീക്ഷ നടക്കുക സെഷൻ 1 ൽ ന്യൂമെറിക്കൽ ആൻഡ് മാത്തമറ്റിക്കൽ എബിലിറ്റി 60 മാർക്കിന്റെ 20 ചോദ്യങ്ങളും ,റീസണിങ് എബിലിറ്റി ആൻഡ് പ്രോബ്ലം സോൾവിങ് 60 മാർക്കിന്റെ 20 ചോദ്യങ്ങളും ഉണ്ടാകും. സെഷൻ 1 , 45 മിനിറ്റ് 

ദൈർഘ്യമുള്ളതാണ്. ഈ സെഷന് മൈനസ് മാർക്ക് ഉണ്ടാവില്ല. സെഷൻ 1ന്റെ 45 മിനിറ്റ് കഴിഞ്ഞാൽ സെഷൻ 2 പരീക്ഷ ആരംഭിക്കും. ജനറൽ അവയർനസ് 75 മാർക്കിന്റെ 25 ചോദ്യങ്ങളും ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രഹൻഷൻ 75 മാർക്കിന്റെ 25 ചോദ്യങ്ങളും ഈ സെഷനിൽ ഉണ്ടാവും. 

സെഷൻ 2 ൽ തെറ്റായ ഉത്തരങ്ങൾക്ക് ഒരു മാർക്ക് വീതം കുറയും. സെഷൻ 2 നും 45 മിനിറ്റ് സമയമാണ് ഉണ്ടാവുക. കേരളം ഉൾപ്പെടുന്ന കർണാടക – കേരള റീജിയനിൽ കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, മംഗലാപുരം, മൈസൂർ, ബാംഗ്ലൂർ എന്നിവ അടക്കം 14 പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. സൗകര്യപ്രദമായ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ അപേക്ഷയിൽ സൂചിപ്പിക്കേണ്ടതാണ്. 

പരീക്ഷക്കുള്ള അഡ്‌മിഷൻ സർട്ടിഫിക്കറ്റ് പരീക്ഷക്ക് മുമ്പായി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ സമയത്ത് അഡ് മിഷൻ സർട്ടിഫിക്കറ്റ് കൂടാതെ രണ്ട് ഫോട്ടോയും ഒറിജിനൽ ജനനത്തീയതി രേഖപ്പെടുത്തിയ ഫോട്ടോ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. തിരിച്ചറിയൽ രേഖയിൽ ജനനത്തീയതി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

പരീക്ഷയുടെ രണ്ട് സെഷനുകളിലും യോഗ്യത നേടാനുള്ള മിനിമം മാർക്ക് ജനറൽ വിഭാഗത്തിന് 30% വും ഒബിസി വിഭാഗത്തിന് 25 ശതമാനവും മറ്റെല്ലാ വിഭാഗങ്ങൾക്കും 20 ശതമാനവും ആണ്. അപേക്ഷ സമർപ്പിക്കാൻ അവസാനത്തെ ദിവസത്തേക്ക് കാത്തിരിക്കരുതെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട് ..

വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വന്നേക്കാം എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !