മൂലമറ്റം:അറക്കുളം പഞ്ചായത്തിലെ ജലന്ധർ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്വല വിജയം ആഘോഷമാക്കി ബിജെപി"അഭിനന്ദൻസഭ"
എന്ന പേരിൽ മൂലമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ പരിപാടിയിൽ ബിജെപിയുടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.വാർഡിൽ ഉജ്വല വിജയം നേടിയ ഉത്രാടം കണ്ണനേയും, കണ്ണൻ്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരേയും ആദരിക്കുന്ന ചടങ്ങായിരുന്നു ഹാൾ നിറഞ്ഞ് കവിഞ്ഞ ആൾക്കാർ പങ്കെടുത്ത "അഭിനന്ദൻസഭ"ബിജെപി തൊടുപുഴ മണ്ഡലം പ്രസി.എസ്.ശ്രീകാന്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഉത്രാടം കണ്ണനെ പൊന്നാട അണിയിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഏ.എൻ.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.
മുൻ വനിതാ കമ്മീഷൻ അംഗവും, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ഡോ.ജെ.പ്രമീളാദേവി മുഖ്യ പ്രഭാഷണം നടത്തി.അറക്കുളത്തെമുൻ പഞ്ചാ. മെമ്പർമാരായ രമാ രാജീവും ബിജിമോളും ചേർന്ന് പുതിയ മെമ്പറെ ഹാരമണിയിച്ചു. റബ്ബർ ബോർഡ് അംഗവും,
ബിജെപി മദ്ധ്യ മേഘലാ പ്രസിഡൻറുമായ എൻ.ഹരി, ജില്ലാ പ്രസി.കെ.എസ് അജി, ഇലക്ഷൻ കമ്മറ്റി കൺവീനറും പഞ്ചാ. മെമ്പറുമായ പി.ഏ.വേലുക്കുട്ടൻ എന്നിവർ ആശംസകൾ നേർന്നു. ഇലക്ഷൻ കമ്മറ്റി കൺവീനർ ഷിബു ജേക്കബ് സ്വാഗതവും, വണ്ണപ്പുറം മണ്ഡലം പ്രസി.എൻ കെ അബു നന്ദിയും രേഖപ്പെടുത്തി.
സനൽകുമാർ, രാജേഷ് പൂവാശ്ശേരിൽ,എം ജി.ഗോപാലകൃഷ്ണൻ, അഡ്വ.സുരേഷ്കുമാർ, എം.കെ.രാജേഷ്, കെ.പി.മധുസൂധനൻനായർ തുടങ്ങിയവർ തിരഞ്ഞെടുപ്പിൽ ഉജ്വല പ്രവർത്തനം കാഴ്ചവച്ചവരെ പൊന്നാട അണിയിച്ചും, മെമെൻ്റൊ നൽകിയും ആദരിച്ചു ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുവാനും, പുതിയതായി ആൾക്കാരെ പാർട്ടിയിലേക്ക് എത്തിക്കുവാനും തീരുമാനിച്ച് ദേശീയ ഗാനത്തോടെ "അഭിനന്ദൻസഭ"സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.