മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഹൈസ്കൂളുകളില്‍ സ്ഥാപിക്കുന്ന വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മക്കരപ്പറമ്പ് ഗവ. ഹൈസ്കൂളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 25 ഹയര്‍സെക്കന്ററി, 25 ഹൈസ്കൂള്‍, 6 വി.എച്ച്.എസ്.ഇ സ്കൂളിലിലാണ് ആദ്യഘട്ടത്തില്‍ സ്ഥാപിച്ചത്. ഒരു സ്കൂളിലും വിവിധ ബ്ലോക്കുകളിലായി മൂന്നു യൂണിറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു യൂണിറ്റില്‍ 5 ഔട്ട്ലെറ്റുകള് വീതം ശുദ്ധമായ കുടിവെള്ളം ലഭ്യമാകും.3.9 ലക്ഷം ചെലവ് വരുന്ന പദ്ധതി വഴി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ വെള്ളം ലഭ്യമാകും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ നസീബ അസീസ്, സറീന അസീബ്, എന്‍.എ കരീം, ഡിവിഷന് മെമ്പര്‍ ടി.പി ഹാരിസ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങല്‍,
മങ്കട ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ഫൗസിയ പെരുമ്പള്ളി, മങ്കട ബ്ലോക്ക് പഞ്ചായത്ത് ചെയര്മാന് ടി.കെ ശശീന്ദ്രന്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്മാന് അനീസ് മഠത്തില്‍, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.പി രാമദാസ്, സാബിറ കുഴിയേങ്ങല്‍,
ഖമറുന്നീസ വെങ്ങശ്ശേരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, പി.ടി.എ പ്രസിഡന്റ് സി.പി അബ്ദുറഹ്മാന്, പ്രിന്‍സിപ്പല്‍ കെ.കെ അജിത്ത്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ആര്. ഉമേഷ്, മൊയ്തു മാസ്റ്റര്‍, കെ.പി മുഹമ്മദലി, അക്രം ചുണ്ടയില്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.