പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയംഗവും തിരുവല്ല ഏരിയ സെക്രട്ടറിയുമായ ഫ്രാൻസിസ് വി. ആന്റണിയെ പാർട്ടി ചുമതലകളിൽ നിന്നു നീക്കി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം.
കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കടപ്ര പഞ്ചായത്തിലെ സിപിഎം സ്ഥാനാർഥിയെ തോൽപിക്കാൻ ഏരിയ സെക്രട്ടറി ഇടപെട്ടെന്ന പരാതിയിലാണു നടപടി. പരാതി നൽകി 4 വർഷത്തിനു ശേഷമാണു നടപടി.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.കടപ്ര 8ാം വാർഡ് സ്ഥാനാർഥിയും സിപിഎം ഉഴത്തിൽ ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന മേരിക്കുട്ടി ജോൺസണാണു സംസ്ഥാന കമ്മിറ്റിക്കു പരാതി നൽകിയത്.
തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി, പരുമല ലോക്കൽ കമ്മിറ്റി അംഗം ഷാജി കുരുവിള എന്നിവർ പാർട്ടി സ്ഥാനാർഥിയായ മേരിക്കുട്ടിയെ തോൽപിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ഷാജി കുരുവിളയെ പരുമല ലോക്കൽ കമ്മിറ്റിയിൽ നിന്നു നീക്കി.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ആറന്മുള സ്വദേശി പി.ബി.സതീഷ്കുമാറിനാണു ഏരിയ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്.
ഫ്രാൻസിസ് വി.ആന്റണിക്കെതിരെ ഒട്ടേറെ പരാതികൾ ഉണ്ടായതിനെ തുടർന്ന് ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ആർ.പ്രസാദ്, ആർ.അജയകുമാർ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.