കടുത്തുരുത്തി: പഞ്ചായത്തിന്റെ പല ഭാഗത്തും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വ്യാപകമാകുന്നു. 5–ാം വാർഡിലാണു ശല്യം രൂക്ഷമായിരിക്കുന്നത്.
പ്രതിരോധ നടപടികൾ ഇല്ലാതായതോടെ സമീപ വാർഡുകളിലേക്കും ഇവ വ്യാപിക്കുമെന്നും ആശങ്ക. വീടുകളിലും കൃഷിയിടങ്ങളിലും ഓടകളിലും റോഡരികിലും ഒച്ച് ശല്യം വ്യാപകമാണ്. ഇവയെ നശിപ്പിക്കാൻ നാട്ടുകാർ ഉപ്പു പ്രയോഗിക്കുന്നുണ്ട്. ആഫ്രിക്കൻ ഒച്ച് പെരുകുന്നതു കൃഷിക്കും മനുഷ്യരുടെ ആരോഗ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കും.
മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ മസ്തിഷ്കജ്വരത്തിനും കാരണമാകും.ഇവയുടെ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. വ്യാപനം തടയാൻ അവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്തു കൃഷി വകുപ്പും ആരോഗ്യ വകുപ്പും ചേർന്നു കോപ്പർ സൾഫേറ്റ് (തുരിശ്) സ്പ്രേ ചെയ്യണമെന്നാണു കർഷകരുടെ ആവശ്യം.ഞീഴൂർ, മാഞ്ഞൂർ പഞ്ചായത്തുകളിൽ ഒച്ച് ശല്യം രൂക്ഷമായപ്പോൾ ഇതാണു പ്രയോഗിച്ചത്. പഞ്ചായത്ത് ഉദ്യോഗസ്ഥൻ അലരി പുഴക്കരോട്ടു ടോജിയുടെ വീട്ടിലും പരിസരത്തും ഒച്ച് ശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.