ഡബ്ളിൻ : പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്ടിവലിലേക്ക് അയർലണ്ടിൽ നിർമ്മിച്ച ഹൃസ്വചിത്രമായ " CAN I BE OK ?" പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു.
2024 ഒക്ടോബർ 3 ,4 ,5 തീയതികളിൽ ഡബ്ലിൻ U C D തിയേറ്ററിൽ വെച്ച് നടത്തപ്പെടുന്ന ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും......കോവിഡ് കാലത്തേ ഒറ്റപ്പെടലും ആകുലതയും ജീവിത സമ്മർദ്ദങ്ങളും പ്രമേയമാകുന്ന ഹൃസ്വ ചിത്രം YELLOW FRAMES PRODUCTIONS ആണ് ഹൃസ്വചിത്ര സാക്ഷാൽക്കാരം നിർവഹിച്ചിരിക്കുന്നത്.
ഈ പരീക്ഷണ ചിത്രത്തിൽ ഏകാങ്ക അഭിനയം കാഴ്ചവെച്ചിരിക്കുന്നതു അനീഷ് കെ. ജോയ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം എബി വാട്സൺ , ചിത്രസംയോജനവും ശബ്ദലേഖനവും ശ്രീ ടോബി വര്ഗീസ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.....ഈ മേളയിലെ പ്രസ്തുത ചിത്രത്തിന്റെ പ്രദർശന സമയം ഉൾക്കൊള്ളുന്ന മേളയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധപ്പെടുത്തും...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.