ചെന്നൈ :കണ്ണൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു 16 വർഷമായി സൗദി ജയിലിൽ കഴിയുന്ന തമിഴ്നാട് കലടൂർ വിരുദാചലം സ്വദേശി പരധൻ പാണ്ഡുരംഗനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ സരോജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ക്ഷമിച്ചാൽ മാത്രമേ മോചനം ലഭിക്കൂ എന്നു ചൂണ്ടിക്കാട്ടുന്ന ഹർജിയിൽ അടിയന്തര നടപടി നിർദേശിക്കണമെന്നാണ് ആവശ്യം.കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കണ്ണൂരിൽ കണ്ടെത്തിയെന്നും ഹർജിയിൽ പറയുന്നു. 10 വർഷം തടവും 1,000 ചാട്ടയടിയും ശിക്ഷ ലഭിച്ചത് അപ്പീൽ പരിഗണിച്ച സൗദി കോടതി വധശിക്ഷയാക്കി വർധിപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.