അയർലണ്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം..ഭർത്താവടക്കം മറ്റ് രണ്ടുപേർ ഗുരുതരാവസ്ഥയിൽ.

മയോ: അയര്‍ലണ്ടിലെ  കൗണ്ടി മയോയില്‍ വ്യാഴാഴ്ച  ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരണപ്പെട്ടു.


N59 നാഷണല്‍ റോഡില്‍ ന്യൂപോര്‍ട്ടിനും മുള്‍റാനിക്കുമിടയില്‍ വൈകിട്ട് 4.30 മണിയോടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്.

റോസ് കോമൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ മുന്‍പ് ജോലി ചെയ്തിരുന്ന ലിസി സാജുവാണ് മരണപ്പെട്ടത്. 

ഇതേ വാഹനത്തിലുണ്ടയിരുന്ന ലിസിയുടെ ഭർത്താവ് സാജു വര്‍ഗീസ് അടക്കം മറ്റ് രണ്ട് പേര്‍ക്ക് കൂടി ഗുരുതരമായ പരിക്കുകളുള്ളതായാണ് സൂചനകള്‍. ഇവർ  മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.

ഇപ്പോൾ ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ  ഡബ്ലിൻ (Kill )ഇൽ താമസിക്കുന്ന ലിസി സാജു, കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനിയാണ്.

രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന മറ്റു നാല് പേരെയും പരിക്കുകളോടെ മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !