തിരുവനന്തപുരം: മറ്റൊരു അതിതീവ്ര മഴ താങ്ങാൻ സാധിക്കാത്ത തരത്തിൽ കേരളം മാറിയിരിക്കെ ശക്തമായ മഴയ്ക്കുള്ള സാധ്യത വർധിപ്പിച്ച് ലാ നിന വരുന്നു.
ആഗസ്റ്റ് - സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ.അതിതീവ്ര മഴ കേരളത്തിന് പുതുമയില്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്. ഈ സമയത്താണ് മഴയെ ശക്തിപ്പെടുത്താൻ ശേഷിയുള്ള ലാ നിന എത്തുന്നത്.
ഈ പ്രതിഭാസം കാരണം ഇന്ത്യയിൽ ഇത്തവണ മൺസൂൺ മുൻ വർഷങ്ങളിലേക്കാൾ ശക്തിപ്പെടുമെന്നും കേരളം ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ സാധാരണയിലും കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
ഇത്തരം വാർത്തകൾ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആളുകളെ കൂടുതൽ ഭീതിപ്പെടുത്തുന്നുമുണ്ട്.
ഈ വർഷം പകുതി കഴിഞ്ഞതോടെ തന്നെ ആഗോള തലത്തിൽ കാലാവസ്ഥയെ സ്വാധീനിക്കുന്ന എൽ നിനോ പ്രതിഭാസം ദുർബലമായിരുന്നു. അതേസമയം ലാ നിന രൂപപ്പെടാനുള്ള സാധ്യതയും വർധിച്ചു.
ലാ നിനയുടെ കാര്യത്തിൽ പ്രവചനം കൃത്യമായി നടത്തുക പ്രയാസമാണെങ്കിലും ഈ മാസം അവസാനത്തോടെ ലാ നിന പ്രതിഭാസത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മഴ കൂടുതൽ പെയ്യാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.