തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

പത്തനംതിട്ട:തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു.ഇടവക വികാരി റവ സജു ശാമുവേൽ സി യും വിമുക്ത ഭടൻ ശ്രീ തോമസ് ചാക്കോ മരുതുക്കുന്നേലും ചേർന്ന ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി, 

വികാരി റവ സജു ശാമുവേൽ സിയുടെ കാർമ്മികത്വത്തിൽ പ്രത്യേക സ്വാതന്ത്ര്യദിന ആരാധന നടന്നു, തുടർന്ന് ഇടവക ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.ദേശഭക്തി  സന്ദേശം നല്കുന്ന നൃത്തശില്പം  യുവജനസഖ്യാഗങ്ങൾ അവതരിപ്പിച്ചു,

തുടർന്ന്  സൈനീക, അർദ്ധ സൈനീക വിഭാഗങ്ങളിൽ നിന്നും വിരമിച്ച ഇടവകാഗങ്ങളെ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.ശ്രീ ജേക്കബ് തോമസ് മരുതുക്കുന്നേൽ, ശ്രീ  വർഗീസ് പി കുരുവിള പറത്താനത്ത് എന്നിവർ പ്രസംഗിച്ചു.

വികാരി റവ സജു ശാമുവേൽ സി രചനയും സംഗീതവും നിർവഹിച്ച "സ്വാതന്ത്ര്യപൊന്നൊളിതൂകിയ സുദിനമാഗതമായി"എന്ന സ്വാതന്ത്ര്യദിന ഗാനം ഗായകസംഘം ആലപിച്ചത് ഏവരേയും ഹഠാദാകർഷിച്ചു.യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ മധുരപലഹാര വിതരണവും നടന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !