കഞ്ചാവുമായി അന്യ സംസ്ഥാന സ്വദേശി പിടിയിൽ.

ഗാന്ധിനഗര്‍ : വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യ സംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി നാരായൺ നായികാണ് (35) ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.

ഇയാൾ ഒഡീഷയില്‍ നിന്നും വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച  രഹസ്യ വിവരത്തെ തുടര്‍ന്ന്  ഗാന്ധിനഗര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് രാവിലെ  അതിരമ്പുഴ കുന്നേൽപടി ഭാഗത്ത് വച്ച് ഇയാളെ കഞ്ചാവുമായി പിടികൂടുന്നത്. 

ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2 കിലോ  70 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണ്. 

ഗാന്ധിനഗർ സ്റ്റേഷന്‍ എസ്.എച്ച്.ഓ ടി.ശ്രീജിത്ത്, എസ്.ഐ എം.കെ അനുരാജ്, എ.എസ്.ഐ സി.സൂരജ്, സി.പി.ഓ മാരായ അനൂപ്, രഞ്ജിത്, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !