കുട്ടനാട്: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുമ്പോള്‍ വാഹനമിടിച്ച് കുട്ടനാട്ടില്‍ വീട്ടമ്മ മരിച്ചു. എ സി റോഡില്‍ മങ്കൊമ്പ് തെക്കേക്കരയില്‍ ആണ് അപകടം ഉണ്ടായത്.
മങ്കൊമ്പ് തെക്കേക്കര ശ്രീനിലയത്തില്‍ (കൊച്ചുപറമ്പ്) സുമ സജി (47 ) യാണ് മരിച്ചത്.തെക്കേക്കരയിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുമ സജിയേയും അയല്‍വാസി തെക്കേക്കര ബ്രഹ്മമഠത്തില്‍ ലതയേയും വീടിനു സമീപം വെച്ച് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പുറകില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു. തലക്ക് പരിക്ക് പറ്റിയ സുമ തല്‍ക്ഷണം മരിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലതയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുമയുടെ ഭർത്താവ് സജി സൗദി അറേബ്യയിലാണ്. മക്കള്‍: ആകാശ് (അനസ്തേഷ്യ ഡിപ്ലോമ വിദ്യാർഥി), വൈഗ (ഒമ്ബതാം ക്ലാസ് വിദ്യാർഥിനി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.