‘മിഷൻ 2025’ കർമ്മ പദ്ധതിയുമായി കെപിസിസി. ലക്ഷ്യം തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ

തിരുവനന്തപുരം :തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം നടത്തേണ്ട വാർഡ് കമ്മിറ്റികളിൽ പങ്കെടുക്കുന്നവർക്കു മിനിമം ഹാജർ നിർബന്ധമാക്കാൻ കെപിസിസി. വാർഡ് കമ്മിറ്റി രൂപീകരണം കഴിഞ്ഞാൽ ഓരോ മാസവും 2 വാർഡ് യോഗങ്ങൾ വീതം ചേരാൻ നിർദേശിച്ചിരുന്നു.

തദ്ദേശതിരഞ്ഞെടുപ്പ് വരെ നിശ്ചിത വാർഡ് യോഗങ്ങളിൽ പങ്കെടുത്തവർക്കാകും സ്ഥാനാർഥി നിർണയത്തിനുള്ള അവകാശം. ഓരോ വാർഡ് യോഗത്തിന്റെയും മിനിറ്റ്സ് വാർഡ് ചുമതലയുള്ള നേതാവ് ഒപ്പിട്ട് ജില്ലാതലം വരെയുള്ള കമ്മിറ്റികൾക്കു കൈമാറണം. 

തദ്ദേശതിരഞ്ഞെടുപ്പിനുള്ള ‘മിഷൻ 2025’ കർമ പരിപാടിയുടെ ഭാഗമായാണു കെപിസിസിയുടെ നിർദേശം. കോൺഗ്രസിൽ ഔദ്യോഗികമായ സ്ഥാനാർഥി നിർണയം വാർഡ് കമ്മിറ്റികളിൽ നടക്കാറില്ല. സ്ഥാനാർഥി നിർണയ കമ്മിറ്റിയിൽ ആരൊക്കെ പങ്കെടുക്കണമെന്ന കാര്യത്തിൽ ഇപ്പോൾ കൃത്യമായ മാനദണ്ഡമില്ല. 

ഇതുമൂലം നേതാക്കളുടെ ഇഷ്ടക്കാരെ കെട്ടിയിറക്കുന്ന രീതിയുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും ഇതു പ്രാദേശികമായി തർക്കങ്ങൾക്കിടയാക്കുകയും വിമത സ്ഥാനാർഥികളുണ്ടാവുകയും ചെയ്യാറുണ്ട്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സാധ്യതയുണ്ടായിരുന്ന പല പഞ്ചായത്തുകളിലും ഭരണം ലഭിക്കാത്തതിനു കാരണം വിമതരായിരുന്നു. വിമതശല്യം ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണ് ഏറ്റവും ജനാധിപത്യപരമായി സ്ഥാനാർഥി നിർണയം നടത്തണമെന്ന തീരുമാനം.

തിരഞ്ഞെടുപ്പുവരെ, 2 മാസത്തിലൊരിക്കൽ ചേരുന്ന വാർഡ് യോഗങ്ങളിൽ വോട്ട് ചേർക്കൽ, പ്രാദേശിക സമരപരിപാടികൾ ഏറ്റെടുക്കൽ, ഗൃഹസമ്പർക്കം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുകയും വിലയിരുത്തുകയും വേണം. 

എല്ലാ നേതാക്കളും മാസത്തിലൊരിക്കൽ സ്വന്തം വാർഡിൽ പ്രവർത്തിക്കണം. വാർഡ് കമ്മിറ്റികളിൽ പങ്കെടുക്കാത്ത നേതാവിനു സ്ഥാനാർഥി നിർണയത്തിൽ പങ്കാളിത്തമുണ്ടാകില്ല. 

നിക്ഷിപ്ത താൽപര്യം ഒഴിവാക്കാൻ ജില്ലകളിലും നിയോജകമണ്ഡലങ്ങളിലും പുറമേ നിന്നുള്ള നേതാക്കൾക്കാണു ചുമതല നൽകിയത്. ഇതേ മാതൃക മണ്ഡലങ്ങളിലും വാർഡുകളിലും തുടരണമെന്നാണു നിർദേശം. 

ഏകോപനം പുറത്തുനിന്നുള്ള നേതാവിനാണെങ്കിലും തദ്ദേശസ്ഥാപനങ്ങളിൽ മണ്ഡലം പ്രസിഡന്റ് കൺവീനറായി സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും. തിരഞ്ഞെടുപ്പിനു കൂട്ടായ നേതൃത്വം എന്ന ഉദ്ദേശ്യത്തിലാണു കമ്മിറ്റികൾ. ഓരോ ഘടകത്തിലെയും പ്രവർത്തനം മേൽത്തട്ടിലെ ചുമതലക്കാർക്ക് ആവശ്യമെങ്കിൽ ‘സർപ്രൈസ്’ പരിശോധനയിലൂടെ വിലയിരുത്താം. 

കമ്മിറ്റികൾ പ്രവർത്തിച്ചാൽ മാത്രം പോരാ, അതു രേഖപ്പെടുത്തി വയ്ക്കുകയും വേണം. വയനാട്ടിലെ സംസ്ഥാന ക്യാംപിനു തുടർച്ചയായി ജില്ലാ ക്യാംപുകളെല്ലാം പൂർത്തിയായി. നൂറോളം നിയോജകമണ്ഡലം ക്യാംപ് നടന്നു.

പാർട്ടി ക്യാംപ്: സമയപരിധി നീട്ടി വയനാട് ഉരുൾപൊട്ടലിന്റെയും വിവിധ ജില്ലകളിലെ മഴക്കെടുതിയുടെയും പശ്ചാത്തലത്തിൽ പാർട്ടി ക്യാംപുകൾ പൂർത്തീകരിക്കാനുള്ള സമയപരിധി കെപിസിസി ദീർഘിപ്പിച്ചു. 

നിയോജകമണ്ഡലം ക്യാംപുകൾ 31ന് അകവും മണ്ഡലം ക്യാംപുകൾ സെപ്റ്റംബർ 15ന് അകവും പൂർത്തിയാക്കണം. വാർഡ് കമ്മിറ്റികൾ സെപ്റ്റംബർ 30ന് അകം പൂർത്തീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഭാരവാഹികൾക്കു നിർദേശം നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !