ആനിക്കാട് ശ്രീശങ്കരനാരായണമൂർത്തി ക്ഷേത്രത്തിൽ പൂങ്കാവനം പൂന്തോട്ടനിർമ്മാണ ഉദ്ഘാടനം നടന്നു

പള്ളിക്കത്തോട്:ക്ഷേത്രോപയോഗത്തിനുള്ള ശുദ്ധമായ പൂജാപുഷ്പങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ആനിക്കാട് ശ്രീ ശകരനാരായണ സേവാസംഘം പൂങ്കാവനം എന്ന പേരിൽ പൂന്തോട്ടം നിർമ്മിക്കുന്നു.

മുൻ കാലങ്ങളിലൊക്കെ ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂക്കൾ നാട്ടിൽ നിന്നും ശേഖരിക്കുവാൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന്  പൂജാപുഷ്പങ്ങളുടെ നാട്ടിപുറങ്ങളിലെ  ലഭ്യതക്ക്   കുറവ് വന്നതിനാലാണ് സേവാ സംഘം ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചത്. 

ജലലഭ്യതയുള്ള തരിശായി കിടക്കുന്ന സ്ഥലങ്ങളിലും , ഭക്തജനങ്ങളുടെ ഭവനങ്ങളിലും പൂജാപുഷ്പങ്ങളുടെ പൂന്തോട്ടം ഒരുക്കി അത് ക്ഷേത്രാവശ്യങ്ങൾ ഉപയോഗപ്പെടുത്തുവാനുള്ള ആഹ്വാനമാണ് സേവാസംഘം മുന്നോട്ട് വയ്ക്കുന്നത്. ആനിക്കാട് ശ്രീ ശങ്കരനാരായണ സേവാസംഘവും ,നാടൻ പശുക്കളുടെ പരിപാലനം മികച്ച രീതിയിൽ നടത്തുന്ന  

മഹാലക്ഷ്മി ഗോശാല & സസ്റ്റയിനബിലിറ്റി ഫൗണ്ടേഷനും സംയുക്തമായിട്ടാണ് ഈ പദ്ധതിയുടെ ആസൂത്രണവും , പ്രാവർത്തികമാക്കലും നടത്തുന്നത്.

കൊല്ലവർഷത്തിലെ പുതിയ നൂറ്റാണ്ടിന് തുടക്കമായ ചിങ്ങം ഒന്നിന് ക്ഷേത്രാങ്കണത്തിന് സമീപം മഹാലക്ഷ്മി ഗോശാലയിലെ കുമാരി മുകുന്ദ ഹരി ഉദ്ഘാടനം നിർവ്വഹിച്ചു. 

തുടർന്ന് ക്ഷേത്രാങ്കണത്തിൽ  മേൽശാന്തി ബ്രഹ്മശ്രീ രാഹുൽ ശർമ്മയുടെ കാർമ്മികത്വത്തിൽ ആനയൂട്ടും , ഗജപൂജയും നടന്നു.   യുവഗജരാജ പ്രജാപതി പട്ടം നൽകി ഗജരാജൻ മാവേലിക്കര കുട്ടികൃഷ്ണനെയും പാപ്പാൻ പള്ളിക്കത്തോട് ബേബിയേയും സേവാ സംഘം ആദരിച്ചു.

രാമായണ മാസാചരണത്തിലെ മത്സരങ്ങളുടെ സമ്മാനദാനവും ഇതോടൊപ്പം നടന്നു. റബർബോർഡംഗം എൻ ഹരി, ഹരി  വിജയകുമാർ  (മഹാലക്ഷ്മി ഗോശാല )പുരാണപാരായണ ആചാര്യൻ ശ്രീ വി വി പരവേശ്വരൻ നായർ വെങ്ങാലൂർ ,സേവാസംഘം ട്രഷറർ പി.എസ് പ്രസന്നകുമാർ , മാതൃ സമിതി രക്ഷാധികാരി സി എൻ വാസന്തിയമ്മ  എന്നിവർ സന്നിഹിതരായിരുന്നു. 

സേവാ സംഘം പ്രസിഡൻ്റ് ആർ രാജേഷ് , സെക്രട്ടറി രതീഷ് കട്ടച്ചിറ,റ്റി ജയശങ്കർ, അജയ് കൃഷ്ണൻ , നിധീഷ്കുമാർ, ശ്രീജിത്ത് രവീന്ദ്രൻ,ശോഭനകുമാരി, ഗീത അനിൽകുമാർ, അരവിന്ദ്, Adv. ശ്രീ മുരുകൻ,ഇ രവിന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !