വേലത്തുശ്ശേരി: 10 ഏക്കറോളമുള്ള വസ്തു വിന്റെ മുക്കാൽ ഭാഗവും 20-25 ലക്ഷം വെള്ളം നിറച്ച പാടുതാ കുളങ്ങൾ നൂറു കണക്കിന് കുടുംബങ്ങൾക്കും വേലത്തുശേരി പള്ളിക്കും കൃഷിയിടങ്ങൾക്കും നാശം സംഭവിക്കുമെന്നും വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി.
തീക്കോയ് പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥിതി ചെയ്യുന്ന പാടുതാ കുളത്തിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.തീക്കോയ് പഞ്ചായത്തിലും പരാതി നൽകിയതിനെ തുടർന്ന് വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെടുകയും വെള്ളം നിറയ്ക്കില്ലന്ന് സ്ഥലമുടമ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖല പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അതിനെയൊക്കെ കാറ്റിൽ പറത്തിയാണ് ഇത്തരത്തിൽ അനധികൃത നിർമ്മാണം.
ഈ സ്ഥലത്തിന്റെ മുകൾ ഭാഗത്താണ് കുളത്തുങ്കൽ മാവടി റോഡിൽ നിന്നും പ്രവേശനകവാടമുള്ള ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ജേക്കബ് മത്തായി എന്ന വ്യക്തിയുടെ വസ്തുവിലാണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നിറയ്ക്കാവുന്ന പടുതാകുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.