തൊടുപുഴ മുട്ടത്ത് സ്വകാര്യ ബാറില്‍ നിന്നും പണം മോഷ്ടിച്ചു കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ.

ഇടുക്കി : തൊടുപുഴ മുട്ടത്ത് സ്വകാര്യ ബാറില്‍ നിന്നും പണം മോഷ്ടിച്ചയാളെ മുട്ടം പോലീസ് പിടികൂടി.

ബാറിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ തെങ്ങുവിള തൊടിയില്‍ ജയകൃഷ്ണന്‍ (26) ആണ് മുട്ടം പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 11 ഓടെ ബാറിലെ ക്യാഷ് കൗണ്ടറില്‍ നിന്നും അന്നത്തെ കളക്ഷന്‍ തുകയായ 85000 രൂപ മോഷ്ടിച്ച ശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി പ്രതി രക്ഷപ്പെടുകയായിരുന്നു. 

പ്രതി ബൈക്കില്‍ കയറി രക്ഷപെടുന്ന ദൃശ്യങ്ങള്‍ ബാറിലെ സിസിറ്റിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ബാര്‍ മാനേജരുടെ പരാതിയില്‍ മുട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയുമായിരുന്നു. 

കോഴിക്കോട് ഭാഗത്ത് നിന്നുമാണ് മുട്ടം പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും മോഷ്ടിച്ച പണം കണ്ടെത്തി. പ്രതി ഇതിനു മുന്‍പും മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. മുട്ടം സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മോഷ്ടാവ് കയറിയ ബൈക്ക് ഉടമക്ക് മോഷണവുമായി ബന്ധമില്ലെന്നാണ് പോലീസ് നിഗമനം. 

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോള്‍ജിമോന്റ നേതൃത്വത്തില്‍ എസ്‌ഐ മാരായ അനില്‍കുമാര്‍, അരുണ്‍ കുമാര്‍, ജബ്ബാര്‍ എന്‍.കെ, എസ്‌സിപിഒ മാരായ ലിജുമോന്‍ പ്രദീപ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !