കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തില്‍പ്പെട്ടവര്‍ക്കായി വലിയ സഹായ പ്രവാഹമാണ് ഉണ്ടായതെങ്കിലും, ക്യാംപിലേക്കുള്ള സഹായം ഉപയോഗശ്യൂന്യമായത് തള്ളാനുള്ള അവസരമായി ചിലര്‍ മാറ്റി.
ഉരുള്‍പ്പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും പതിനായിരക്കണക്കിന് പേരാണ് സഹായവുമായി എത്തിയത്. പ്രളയകാലത്ത് കേരളം കണ്ടത് പോലെ വയനാട്ടിലേക്ക് ലോഡ് കണക്കിന് സാധനങ്ങള്‍ വന്നുകൊണ്ടിരുന്നു.ഇതിനിടയിലായിരുന്നു അവസരം മുതലെടുത്ത് ചിലര്‍ പഴയ സാധനങ്ങള്‍ തള്ളാനുള്ള അവസരമാക്കി അത് ഉപയോഗിച്ചത്. ടെക്സ്റ്റൈല്‍സുകളിലെയും മറ്റും ഉപയോഗശൂന്യമായ കെട്ടുകണക്കിന് വസ്ത്രങ്ങളും ഉപയോഗിച്ച അടിവസ്ത്രം വരെയും മനഃസാക്ഷിയില്ലാതെ ചിലര്‍ കളക്ഷന്‍ സെന്ററില്‍ കൊണ്ടു തള്ളി.
തിരക്കിനിടയില്‍ പരിശോധിക്കപ്പെട്ടിലെന്ന പഴുതാണ് ഇക്കൂട്ടര്‍ മുന്നില്‍ കണ്ടത്. 17 ടണ്‍ വസ്ത്രങ്ങളാണ് ഇത്തരത്തില്‍ ക്യാംപുകളിലും കളക്ഷന്‍ സെന്ററിലുമായി ലഭിച്ചത്.
ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 85 ടണ്‍ അജൈവ മാലിന്യമാണ് നീക്കേണ്ടി വന്നത്. ആത്മാര്‍ത്ഥമായി സഹായിച്ചവരുടെ ശക്തിയില്‍ ചില സാധനങ്ങളെല്ലാം ആവശ്യത്തില്‍ അധികമായി മാറിയിരുന്നു. ഇതില്‍ ചിലത് കൃത്യമായി ഉപയോഗിക്കാനുള്ള ക്രമീകരണം ഒരുക്കുന്നുണ്ട്.
കൂടുതല്‍ വന്ന നാപ്കിനുകള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷന്‍ വഴി സ്കൂളിലേക്ക് എത്തിക്കും. ഭക്ഷണ കിറ്റുകള്‍ ട്രൈബല്‍ ടിപ്പാര്‍ട്ട്മെന്റ് വഴി മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന അദിവാസി വിഭാഗര്‍ക്ക് നല്കുന്നു.
ലോഡ് കണക്കിന് വന്ന കുപ്പിവെള്ളം തെരച്ചില്‍ കഴിഞ്ഞാല്‍ ലേലത്തിന് വക്കാനും ആലോചനയുണ്ട്. ഇതിലൂടെ കിട്ടുന്ന പണമെല്ലാം ഉരുള്‍പ്പൊട്ടലിലെ ദുരിതബാധിതരെ സഹായിക്കാന്‍ തന്നെ ഉപയോഗിക്കാനാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.