കൊൽക്കത്ത: സർക്കാരിന്റെ നഷ്ടപരിഹാരം നിരസിച്ച് കൊൽക്കത്തയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം.
നഷ്ടപരിഹാരം വേണ്ട , അവളുടെ മരണത്തിന് പകരമായി പണം സ്വീകരിച്ചാൽ അത് അവളെ അപമാനിക്കുന്നതിന് തുല്യമാണ്. വേണ്ടത് നീതിയാണെന്ന് പിതാവ് പറഞ്ഞു. സി.ബി.ഐ. അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വൻതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആദ്യഘട്ടത്തിൽ കേസന്വേഷിച്ച പോലീസ് ആത്മഹത്യ എന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. എന്നാൽ പിന്നീട് ഇത് തിരുത്തുകയായിരുന്നു. കേസ് സി.ബി.ഐ. ഏറ്റെടുത്തിരുന്നു.
സി.ബി.ഐ. സംഘം ഡോക്ടറുടെ കുടുംബത്തെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ കുടുംബം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് സി.ബി.ഐ. ഉറപ്പു നൽകിയെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളെ പിന്തുണച്ചവർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ ചോദ്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പറയാൻ സാധിക്കില്ല. തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.