കോട്ടയം :കേരളത്തിലും അയർലണ്ടിലും ഇസ്രയേലിലുമായി യുവതിയുടെ നേതൃത്വത്തിൽ വൻ വിസ തട്ടിപ്പ് എന്ന് പരാതി.
എറണാകുളം പള്ളുരുത്തി സ്വദേശിനി അന്നു മാളിയേക്കൽ സ്റ്റീഫൻ (33) ആണ് നാൽപ്പതോളം പേരിൽ നിന്ന് അയർലണ്ട് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയത്.അവരുടെ പരിചയത്തിൽ അയർലണ്ടിൽ ഏജൻസി ഉണ്ടെന്നും അന്ന എന്ന മാഡമാണ് ഉദ്യോഗാർഥികളെ അയർലണ്ടിൽ എത്തിക്കുന്നതെന്നും നിരവധി പേരെ പറഞ്ഞു ധരിപ്പിച്ചാണ് ലക്ഷങ്ങൾ കൈപ്പറ്റിയത്.
ആദ്യം വർക്ക് പെർമിറ്റ് വന്നു എന്ന് പറയുകയും എല്ലാവരും വർക്ക് പെർമിറ്റ് ചോദിച്ചതോടെ അവർ ഓരോ കാരണങ്ങൾ പറഞ്ഞൊഴിഞ്ഞതായുംപിന്നീട് ഇസ്രായേലിലേക്കും വിസ വാഗ്ദാനം ചെയ്ത തായും പറ്റിക്കപ്പെട്ടവർ പറയുന്നു.
പണം തിരികെ ചോദിച്ചപ്പോൾ അയർലണ്ടിലുള്ള മാഡം ആക്സിഡന്റ് പറ്റി കിടക്കുകയാണെന്നും ഉദ്യോഗാർഥികളെ പറഞ്ഞു പറ്റിച്ചതായും പിന്നീട് ഫോൺ എടുക്കാതെ വന്നതോടെ പലരും പോലീസിൽ പരാതിയുമായി ചെല്ലുകയായിരുന്നു.
തട്ടിപ്പ് നടത്തിയ അന്നുവിന്റെ ഭർത്താവ് ജിബിൻ ജോബ് തട്ടിപ്പിന് കൂട്ടുനിന്നു എന്ന് ആരോപണം നേരിടുന്ന പ്രിൻസ്, സിന്ധു എന്നിവരുടെ അക്കൗണ്ട് കളിലേക്കും പണം അയച്ചതായും തട്ടിപ്പിന് ഇരയായവർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.