മുംബൈ: സിനിമ സംവിധായിക സ്വപ്ന ജോഷിയുടെ വീട്ടിലേക്ക് ജനലിലൂടെ കയറിയ കള്ളനെ തുരത്തി വളർത്തുപൂച്ച.
അന്ധേരിയിലെ ലോഖൺഡ്‌വാല കോംപ്ലക്സിൽ 6-ാം നിലയിലെ അപ്പാർട്മെന്റിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയ്ക്കാണ് കള്ളൻ എത്തിയത്. കെട്ടിടത്തിലെ പൈപ്പിൽ പിടിച്ച് മുകളിലെത്തി.
കള്ളന്റെ സാന്നിധ്യം മനസ്സിലായതോടെ വളർത്തുപൂച്ച കരഞ്ഞ് വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു. ശബ്ദം കേട്ട് മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന സംവിധായികയുടെ മകളും മരുമകനും ഓടിയെത്തിയെങ്കിലും കള്ളൻ 6,000 രൂപയുമായി കടന്നുകളഞ്ഞു.
അംബോളി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൂച്ചയ്ക്ക് അഭിനന്ദനവുമായി ഒട്ടേറെ പേർ രംഗത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.