വെളിപ്പെടുത്തലുകൾ അത്യധികം ഗൗരവതരമേറിയത്.. മുകേഷിനെ തള്ളി ഡിവൈഎഫ്ഐ.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുള്ള വെളിപ്പെടുത്തലുകൾ അത്യധികം ഗൗരവമേറിയതും ആശങ്കപ്പെടുത്തുന്നതുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. 

ആരോപണ വിധേയർ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും അന്വേഷണം നടത്തുകയും കുറ്റക്കാരെന്നു തെളിഞ്ഞാൽ മുഖം നോക്കാതെ നടപടിയെടുക്കുകയും വേണം.

അനുഭവിച്ച ചൂഷണം തുറന്നു പറഞ്ഞു സധൈര്യം മുന്നോട്ടുവന്ന സഹോദരിമാരുടെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു. പരാതിക്കാരെ സ്വഭാവഹത്യ നടത്തുന്നതു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല. 

തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും ആരോപണമുന്നയിച്ച വ്യക്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നുമുള്ള സിപിഎം എംഎൽഎ എം.മുകേഷിന്റെ വാദത്തെ പരോക്ഷമായി തള്ളുന്നതാണു ഡിവൈഎഫ്ഐയുടെ നിലപാട്. 

കമ്മിറ്റി റിപ്പോർട്ടും ആരോപണങ്ങളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും നടൻ ധർമജൻ ബോൾഗാട്ടിയുടെയും അപമര്യാദയായ പെരുമാറ്റം പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !