കോഴിക്കോട്: ഒരാളുടെ മരണത്തിന് ഇടയാക്കിയ വിലങ്ങാട് പ്രകൃതിക്ഷോഭത്തിൽ തകർന്ന റോഡുകളും , പാലങ്ങളും പുനരുദ്ധരിക്കുന്നതിനും , തകർന്ന 150വീടുകൾ പുനർനിർമ്മിക്കാനും സർക്കാർ പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കോഴിക്കോട് നടന്ന കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം കോഴിക്കോട് മനഞ്ചിറ സി. എസ്. ഐ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ ഡോ: ദിനേശ് കർത്ത അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാർ പ്രൊഫ: ബാലു ജി വെള്ളിക്കര, നേതാക്കളായ വിജയൻ താനാളിൽ, പ്രതിഭാ പത്മനാഭൻ, സുബിൻ രാജ്, സതീശ് പൊവായൂർ, വൃന്ദ കെ.സി, കമലാക്ഷി തുടങ്ങിയവർ പ്രസംഗിച്ചു.
കർണ്ണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജ്ജുന്റെ വീട് നേതാക്കൾക്കൊപ്പം സന്ദർശിച്ചശേഷം അർജ്ജുനെ കണ്ടെത്തൻ ഊർജിത നടപടി സ്വീകരിക്കണമെന്നും,
ഭാര്യക്ക് സഹകരണ സംഘത്തിലെ ജോലി വാഗ്ദാനമല്ല നൽകേണ്ടതെന്നും, കേരള സർക്കാർ സർവ്വീസിൽ ജോലി നൽകാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.