കവന്‍ട്രി: നാട്ടില്‍ നിന്നും മടങ്ങി എത്തുന്ന ഭാര്യയെ സ്വീകരിക്കാന്‍ അനിലും അമ്മ ചികിത്സ കഴിഞ്ഞെത്തി വേദനയില്ലാതെ നടക്കുന്നത് കാണാന്‍ കാത്തിരുന്ന മക്കളെയും ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത കാഴ്ച സമ്മാനിച്ചാണ് സോണിയ രണ്ടു നാള് മുന്‍പ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്.
നാട്ടില്‍ നിന്നുള്ള നീണ്ട യാത്ര കഴിഞ്ഞ് എത്തിയതിനാല്‍ കുളിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് സോണിയ കുഴഞ്ഞു വീഴുന്നത്. മുകളില്‍ നിന്നും ശബ്ദം കേട്ട് അനില്‍ ഓടി എത്തി കൈകളില്‍ കോരിയെടുത്ത സങ്കടമാണ് ഇന്നലെ മുഴുവന്‍ ഹതഭാഗ്യനായ ഭര്‍ത്താവിന് തന്നെ ആശ്വസിപ്പിക്കാന്‍ എത്തിയവരോട് പറയാനുണ്ടായിരുന്നത്.മക്കളും ആ കരള്‍ പിടയുന്ന കാഴ്ചയ്ക്ക് ദൃക്സാക്ഷികള്‍ ആയിരുന്നു. പൊടുന്നന്നെ എത്തിയ പാരാമെഡിക്സ് സിപിആര്‍ നല്കി സോണിയയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ തന്നെ മരണം സംഭവിച്ചിരുന്നു.
സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിലൊക്കെ വലുതാണ് തനിക്ക് നേരിട്ട നഷ്ടം എന്ന് തിരിച്ചറിഞ്ഞ അനില്‍ ഒരുപോള കണ്ണടയ്ക്കാതെ ഇന്നലെ രാത്രി കഴിച്ചു കൂട്ടുക ആയിരുന്നു.
അനിലിനെ ഒറ്റയ്ക്ക് വിടാതെ കൂട്ടിരിക്കാന്‍ അകന്ന ബന്ധുക്കള്‍ അടക്കം ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരൊക്കെ ഒന്ന് കണ്ണടച്ച നിമിഷത്തില്‍ അനില്‍ പുറത്തിറങ്ങി വീട് പൂട്ടി പുറകില്‍ ഉള്ള വിജനമായ സ്ഥലത്തെത്തി ജീവനൊടുക്കി എന്ന അത്യന്തം ദുഃഖകരമായ വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ പങ്കാളിയുടെ മരണത്തെ തുടര്‍ന്ന് ഒരാള്‍ ജീവനൊടുക്കുന്നത് ആദ്യ സംഭവമാണ്.
സാധാരണ ഇത്തരം സംഭവങ്ങളില്‍ വേദനയില്‍ കഴിയുന്ന കുടുംബത്തിന് ആശ്വാസവും പ്രയാസ ഘട്ടം തരണം ചെയ്യുവാനും പ്രത്യേക പരിശീലനം നേടിയ ഓഫിസര്‍മാര്‍ കൗണ്‍സിലിംഗ് അടക്കമുള്ള സഹായം ചെയ്യുന്നതാണെങ്കിലും മുന്‍പിലും പിന്പിലും ഇരുള് നിറഞ്ഞ അവസ്ഥയില്‍ എങ്ങനെ നാട്ടിലേക്ക് മടങ്ങും എന്ന ഭയാനകമായ ചോദ്യം ആയിരം വട്ടം മനസ്സില്‍ എത്തിയതോടെയാകും അനില്‍ ഒടുവില്‍ കടുംകൈക്ക് ചെയ്തതെന്ന് വിലയിരുത്തപ്പെടുകയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.